Sunday, July 07, 2019 Last Updated 16 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.47 PM

അന്തര്‍സംസ്ഥാന ബസുകളിലെ നിരക്ക് നിശ്ചയിക്കും; സ്പീഡ് ഗവര്‍ണറും ജിപിഎസും നിര്‍ബന്ധം: ഗതാഗതമന്ത്രി

uploads/news/2019/04/303889/a-k-saseendran.jpg

തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത അന്തസംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോണ്‍ട്രാക്ട് കാര്യേജുകളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസുകളില്‍ വ്യാപകമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിട്ടുണ്ടെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു ഇവയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗതാഗതമന്ത്രി.

സ്വകാര്യ ബസുകള്‍ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാന്‍ പൊലീസിന്റെയും നികുതി വകുപ്പിന്റെയും സഹായം തേടും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അമിത ചാര്‍ജ് ഈടാക്കുന്ന ബസ്സുകള്‍ക്കെതിരെയും നടയുണ്ടാകും. കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നിലവില്‍നിരക്ക് നിശ്ചയിച്ചിട്ടില്ല. ഏതുവിധത്തിലാണ് നിരക്ക് നിശ്ചയിക്കേണ്ടതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞ്

Ads by Google
Thursday 25 Apr 2019 01.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW