Tuesday, May 21, 2019 Last Updated 19 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.25 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(25)

uploads/news/2019/04/303848/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പിതാവുമായി ചില അഭിപ്രായവ്യത്യാസത്തിനു സാധ്യത. വീഴ്‌ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്‌ഥിതി മോശമാകാന്‍ സാധ്യത.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ജോലിസ്‌ഥലത്ത്‌ ചില അസ്വസ്‌ഥ തകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്‌ടം, യാത്രാതടസ്സം ഇവ ഫലം.
മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) - ബന്ധുജനസഹായം, കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും, സാമ്പത്തിക അഭിവൃദ്ധി, യാത്രാഗുണം ഇവ ഫലം.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ദാമ്പത്യകലഹത്തിനു സാധ്യത. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത, വിദേശയാത്രാ ഗുണം ഇവ ഫലം.
ചിങ്ങം (മകം, പൂരം, ഉത്രം ) - ബന്ധുക്കളില്‍ നിന്നും സഹായം ഉണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - എഴുത്തുകാര്‍ക്ക്‌ നല്ല കാലം, വിലപ്പെട്ട വസ്‌തുക്കള്‍ നഷ്‌ടപ്പെടാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ സാധിക്കും. ആശുപത്രിവാസത്തിന്‌ യോഗം കാണുന്നു, വാഹനലാഭം ഉണ്ടാകും. ധന സമൃദ്ധി കൈവരും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യ ത്തിന്‌ കാലതാമസം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ത്തിക്കും. പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കാന്‍ സാധിക്കും. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. പിതൃസ്വത്ത്‌ അധീനതയിലാകും. ബന്ധുക്കളുടെ വിയോഗത്തില്‍ മനസ്സ്‌ ചഞ്ചലപ്പെടും. മാതൃഗുണം ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - മുന്‍പു ചെയ്‌ത സല്‍പ്രവൃത്തിയുടെ ഫലം അനുഭവത്തില്‍ വന്നുചേരും. ആഗ്രഹപൂര്‍ത്തിയുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സഹോദരങ്ങളില്‍ നിന്ന്‌ സാമ്പത്തിക നേട്ടം ഉണ്ടാകും. നാടകം, സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന കാര്യം നേടിയെടുക്കാന്‍ സാധിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 25 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW