Wednesday, June 12, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.21 AM

രൂപയ്‌ക്ക് 24 പൈസ നഷ്‌ടം

മുംബൈ: പ്രാദേശിക ഓഹരി സൂചികകള്‍ കുതിച്ചപ്പോഴും നേട്ടമുണ്ടാക്കാനാവാതെ രൂപ. 24 പൈസ നഷ്‌ടത്തില്‍ 69.86ലാണു രൂപ വ്യാപാരം അവസാനിപ്പിച്ചത്‌.
ഇറാന്‍ എണ്ണ ഇറക്കുമതി തുടരുന്നവര്‍ക്കു മേയ്‌ മുതല്‍ സാമ്പത്തിക ഉപരോധമുണ്ടാകുമെന്നു അമേരിക്ക വ്യക്‌തമാക്കിയതാണു തിരിച്ചടിക്കു കാരണം. ഇതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില നവംബറിനു ശേഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമേരിക്ക ഇറാനുമേല്‍ താല്‍കാലിക ഉപരോധം ഏര്‍പ്പെടുത്തിയത്‌.
വിദേശ നിക്ഷേപകരുടെ വിപണിയില്‍നിന്നുള്‌ പിന്‍മാറ്റവും രൂപയ്‌ക്കു ക്ഷീണമായി. എണ്ണവിലക്കയറ്റം രൂപയുടെ ധനക്കമ്മിയേയും വിദേശ കരുതല്‍ ധനാനുപാതത്തേയും പ്രതികൂലമായി ബാധിക്കും. വിദേശ ബാങ്കുകളും കയറ്റുമതിക്കാരും വിപണിയില്‍ ഡോളറിനായി നിലകൊണ്ടു. മറ്റു രാജ്യങ്ങളുടെ കറന്‍സികളും ഡോളറിനെതിരേ തകര്‍ന്നു.
നിലവിലെ സ്‌ഥിതി തുടര്‍ന്നാല്‍ രൂപയുടെ മൂല്യം സമീപ ഭാവിയില്‍ തന്നെ വീണ്ടും 70നു മുകളിലേക്കു വീഴുമെന്നാണു വിലയിരുത്തല്‍. അതേസമയം ഡോളറിനെതിരേ രൂപയുടെ റഫറന്‍സ്‌ നിരക്ക്‌ 69.90 ആയി ഫിനാന്‍ഷ്യല്‍ ബെഞ്ച്‌മാര്‍ക്ക്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പുതുക്കി നിശ്‌ചയിച്ചു. യൂറോ, പൗണ്ട്‌ എന്നിവയുടെ പുതുക്കിയ നിരക്ക്‌ യഥാക്രമം 78.33, 90.34 എന്നിങ്ങനെയാണ്‌.

Ads by Google
Thursday 25 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW