Thursday, June 13, 2019 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.12 AM

അഭിമാനമായി ചിത്ര; ഇന്ത്യ മൂന്നാമത്‌

uploads/news/2019/04/303771/s1.jpg

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഇന്ത്യയുടെ ദിനം. തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡിലെ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു മലയാളികളുടെ അഭിമാനതാരം പി.യു. ചിത്ര താരമായ ദിനത്തില്‍ ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തു.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചിത്രയുടെ സുവര്‍ണ നേട്ടത്തിനു പുറമേ 1500 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ അജയ്‌കുമാര്‍ സരോജിന്റെ വെള്ളിയും വനിതകളുടെ 200 മീറ്ററില്‍ ദ്യുതി ചന്ദിന്റെ വെങ്കലവും, 4-400 മീറ്ററില്‍ പുരുഷ-വനിതാ ടീമുകളുടെ വെള്ളിയുമാണ്‌ ഇന്ത്യയുടെ അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്‌. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നു സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമടക്കം 18 ആയി. രണ്ടു വര്‍ഷം മുമ്പ്‌ ഭുവനേശ്വറില 12 സ്വര്‍ണവും അഞ്ചു വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകളുമായാണ്‌ ഇന്ത്യ ജേതാക്കളായത്‌.
അന്നത്തെ പ്രകടനത്തിന്റെ ഒപ്പമെത്താന്‍ ഇക്കുറി ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. ഇക്കുറി വെറും മൂന്നു സ്വര്‍ണമെഡലുകള്‍ മാത്രമേ ഇന്ത്യക്കു നേടാനായുള്ളു. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ദ്യുതിയിലൂടെയാണ്‌ ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചത്‌.
വനിതകളുടെ 200 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ദ്യുതി തന്റെ സീസണ്‍ ബെസ്‌റ്റ് പ്രകടനത്തോടെയാണ്‌ വെങ്കലത്തിലേക്ക്‌ ഓടിയെത്തിയത്‌. 23.24 സെക്കന്‍ഡിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫിനിഷിങ്‌.
22.87 സെക്കന്‍ഡില്‍ ഓടിയെത്തിയ നിലവിലെ ചാമ്പ്യന്‍ കസാഖിസ്‌ഥാന്റെ ഓള്‍ഗ സഫ്‌റോനോവ വെള്ളി നേടിയപ്പോള്‍ 22.74 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ബഹ്‌റൈന്റെ സല്‍വ നാസറിനാണ്‌ സ്വര്‍ണം. മീറ്റ്‌ റെക്കോഡോടെയായിരുന്നു ബഹ്‌റൈന്‍ താരത്തിന്റെ സുവര്‍ണ നേട്ടം.
പിന്നീട്‌ നടന്ന വനിതകളുടെ 1500 മീറ്ററില്‍ ചിത്രയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. പതിയെ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത മലയാളി താരം കഴിഞ്ഞ തവണത്തെ പ്രകടനത്തെ അനുസ്‌മരിപ്പിച്ചു അവസാന ലാപ്പില്‍ നടത്തിയ മിന്നുന്ന കുതിപ്പാണ്‌ സ്വര്‍ണത്തിലേക്ക്‌ എത്തിച്ചത്‌. അവസാന ലാപ്പില്‍ അവസാന 100 മീറ്ററില്‍ ചിത്ര നടത്തിയ അസാമാന്യ കുതിപ്പില്‍ ബഹ്‌റൈന്‍ താരം ഗാഷോ ടിഗസ്‌റ്റിന്‍ നിഷ്‌പ്രഭയായിപ്പോയി.
പുരുഷന്മാരുടെ വിഭാഗത്തിലും പിന്നില്‍ നിന്നു കുതിച്ചുകയറിയാണ്‌ ഇന്ത്യ മെഡല്‍ നേടിയത്‌. ഇന്ത്യന്‍ താരം അജയ്‌കുമാര്‍ സരോജ്‌ തുടക്കത്തില്‍ ഏറെ പിന്നിലായിരുന്നു. എന്നാല്‍ ഓരോ ലാപ്പ്‌ പിന്നിടുമ്പോഴും തന്റെ സ്‌ഥാനം ഉയര്‍ത്തിയ അജയ്‌ അവസാന ലാപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ പുറത്തെടുത്തത്‌. എന്നിട്ടും അഞ്ചാം സ്‌ഥാനത്തായിരുന്ന അജയ്‌ അവസാന 100 മീറ്ററില്‍ നടത്തിയ സ്‌പ്രിന്റില്‍ തന്റെ മുമ്പിലുണ്ടായിരുന്ന മൂന്നു താരങ്ങളെ ഓടിത്തോല്‍പിച്ചു വെള്ളി സ്വന്തമാക്കുകയായിരുന്നു.
വനിതകളുടെ 4-400 മീറ്ററില്‍ മലയാളി താരം വി.കെ. വിസ്‌മയ, എം.ആര്‍. പുവമ്മ, പ്രാചി ചൗധരി, സരിത ഗെയ്‌ക്ക്വാദ്‌ എന്നിവരടങ്ങിയ ടീം ഉള്‍പ്പെട്ട ഇന്ത്യന്‍ വെള്ളിയണിഞ്ഞു. ഈയിനം പുരുഷവിഭാഗത്തിലും ഇന്ത്യ വെള്ളി നേടി.

Ads by Google
Thursday 25 Apr 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW