Saturday, June 22, 2019 Last Updated 23 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.12 AM

മോശം പെരുമാറ്റം; സാരിക്കെതിരേ കുറ്റപത്രം

uploads/news/2019/04/303770/s6.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ബേണ്‍ലിക്കെതിരായ മത്സരത്തിനിടെ നടന്ന അനിഷ്‌ട സംഭവങ്ങളില്‍ ചെല്‍സി പരിശീലകന്‍ മൗറിസിയോ സാരിക്കെതെിരേ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ കുറ്റപത്രം നല്‍കി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഉണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്‌ റഫറി സാരിയെ ഡഗ്ഗൗട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. മത്സരം ശേഷവും ചെല്‍സി താരങ്ങളും ബേണ്‍ലി കോച്ചിങ്‌ സ്‌റ്റാഫുകളും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.
സാരിക്കെതിരേയുള്ള നടപടികള്‍ക്കെതിരേ പ്രതികരിക്കാന്‍ ചെല്‍സി പരിശീലകന്‍ വെള്ളിയാഴ്‌ച വരെ സമയം നല്‍കിയിട്ടുണ്ട്‌. മത്സരത്തിനിടെ ചെല്‍സി പരിശീലകനെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ചെല്‍സി ബേണ്‍ലിക്കെതിരെ വേറെ പരാതിയും നല്‍കിയിട്ടുണ്ട്‌. മത്സരത്തില്‍ ചെല്‍സി ബേണ്‍ലിയോട്‌ 2-2 എന്ന സ്‌കോറിന്‌ സമനില വഴങ്ങിയിരുന്നു. പ്രീമിയര്‍ ലീഗ്‌ പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്‌ഥാനത്ത്‌ എത്താനുള്ള സുവര്‍ണാവസരമാണ്‌ ഇതോടെ ചെല്‍സിക്ക്‌ നഷ്‌ടമായത്‌.

Ads by Google
Thursday 25 Apr 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW