Thursday, June 13, 2019 Last Updated 17 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.12 AM

ഇന്ത്യയെ ഇകഴ്‌ത്തിയ പാക്‌ നായകന്‌ ആരാധകരുടെ പൊങ്കാല

uploads/news/2019/04/303769/s5.jpg

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഇകഴ്‌ത്തിപ്പറഞ്ഞ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ സര്‍ഫ്രാസ്‌ അഹമ്മദിന്‌ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ വക പൊങ്കാല.
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്‌താന്‌ മുന്‍തൂക്കമുണ്ടെന്നായിരുന്നു പാക്‌ നായകന്റെ വാക്കുകള്‍. ''സമീപകാലത്ത്‌ വലിയൊരു ടൂര്‍ണമെന്റില്‍(ചാമ്പ്യന്‍സ്‌ ട്രോഫി) ഇന്ത്യയെ തങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ പാകിസ്‌താന്‌ മുന്‍തൂക്കമുണ്ട്‌. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യക്കെതിരായ പോരാട്ടം പോലെയാണ്‌ കാണുന്നത്‌''-എന്നും സര്‍ഫ്രാസ്‌ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ ട്രോളുകളുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. സമീപകാലത്ത്‌ തോറ്റത്‌ ഇന്ത്യയല്ല, പാകിസ്‌താനാണ്‌ എന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പക്ഷം. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയോട്‌ രണ്ട്‌ മത്സരങ്ങളില്‍ പാകിസ്‌താന്‍ പരാജയപ്പെട്ടത്‌ ഓര്‍മിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍. 2017ലാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫി നടന്നത്‌.

Ads by Google
Thursday 25 Apr 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW