Wednesday, June 12, 2019 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 08.58 PM

പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല,കര്‍ഷകരോട്: ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Priyanka gandhi,  PM Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല മറിച്ച് കര്‍ഷകരോടാകണമെന്ന് പ്രിയങ്ക തുറന്നടിച്ചു. പിന്നാലെ നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാന മന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി രണ്‍ദീപ് സിങ് സുര്‍ജേവാലയും വിമര്‍ശനവുമായി രംഗത്തെത്തി. രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിനു തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവീലയുടെ പ്രതികരണം.

സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും വിരമിക്കേണ്ടി വരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ മുഖ്യമന്ത്രിയാകുന്നതിനു മുന്‍പുവരെ കരിതേപ്പുപെട്ടി ഉപയോഗിച്ചാണ് താന്‍ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. പ്രധാനമന്ത്രി ഒരു സാധാരണക്കാരനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരേയും അത്ഭുതപ്പെടുത്താറുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദുമായും നല്ല ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമതാ ബാനര്‍ജി എല്ലാവര്‍ഷവും കുര്‍ത്ത സമ്മാനിക്കാറുണ്ട്. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW