Monday, June 24, 2019 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 08.51 PM

സ്‌ഫോടനത്തിനു മുന്‍പ് ചാവേര്‍ കുഞ്ഞിന്റെ തലയില്‍ കൈവച്ചു; ഒമ്പതു ചാവേറുകളില്‍ ഒരു വനിതയും

Chilling Footage,  Suicide Bomber, Sri Lankan  Blast

കൊളംബോ: ശ്രീലങ്കയെ നിശ്ചലമാക്കിയ സ്‌ഫോടനപരമ്പരകള്‍ നടത്തിയ ചാവേറിന്റെ കുടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനം നടത്തുന്നതിനു മുന്‍പ് ചാവേര്‍ തന്റെ കുട്ടിയുടെ തലയില്‍ കൈവെച്ചിരുന്നതായി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ദിലീപ് ഫെര്‍ണാഡോ വെളിപ്പെടുത്തി. ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് ഇയാള്‍ രക്ഷപെട്ടത്. കൊല്ലപ്പെട്ടവരില്‍ 45 കുട്ടികളും ഉള്‍പ്പെടുന്നു.

പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഭാരമേറിയ ബാഗും തൂക്കി ഒരാള്‍ ഞങ്ങളുടെ അടുത്തുകൂടിപോയി. നടന്നു പോകുന്ന വഴി എന്റെ ചെറുമകളുടെ തലയില്‍ അയാള്‍ കൈവച്ചിരുന്നു അങ്ങനെയാണ് അയാളെ ശ്രദ്ധിച്ചത' ദിലീപ് പറയുന്നതിങ്ങനെ. ഈസ്റ്റര്‍ ആയതിനാല്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് ഒരുപാട് ആളുകള്‍ എത്തിയിരുന്നു. പള്ളിക്കകത്തു വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരയ്ക്ക് അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ആക്രമണം നടന്ന പള്ളിക്കു സമീപത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നുമാണ് ചാവേറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചത്.

ഒമ്പതു ചാവേറുകളില്‍ എട്ടു പേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വര്‍ധന സ്‌ഫോടനത്തില്‍ വനിതാ സാന്നിധ്യം ഉള്ളതായി സ്ഥിതീകരിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 18 പേരില്‍നിന്നാണ് ചാവേറുകളില്‍ വനിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വ്യക്തമായത്. മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ് ചാവേറുകളായത്. യു.കെയില്‍ ബിരുദവും ഓസ്‌ട്രേലിയയില്‍ ഉപരിപഠനവും നടത്തിയ ഒരാള്‍ സംഘത്തിലുണ്ടെന്ന് റുവാന്‍ വര്‍ധന അറിയിച്ചു. മാര്‍ച്ച് 15നു ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരമാണ് ലങ്കയിലെ സ്‌ഫോടനത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു. ഇന്ത്യയില്‍ നിന്നടക്കം രഹസ്യാന്വേഷണ സൂചനകളുണ്ടായിരുന്നു എന്നിട്ടും ആക്രമണം തടയാതിരുന്നതിനാണു നടപടി. ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു.

Ads by Google
Wednesday 24 Apr 2019 08.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW