Tuesday, May 21, 2019 Last Updated 14 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 08.07 PM

ടിക് ടോക്ക് നിരോധനം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു

Ban,  TikTok,  Madras High Court

ചെന്നൈ: മൊബൈല്‍ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ നിരോധനം നീക്കിയിരിക്കുന്നത്. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കിയത്.

ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് 54 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ മാത്രമുള്ളത്. അശ്ശീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്‌ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് ഈ ആപ്പ് പിന്‍വലിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച തീരുമാനമെടുത്തില്ലെങ്കില്‍ ടിക്‌ടോക്കിന്റെ ഞനിമരാധനം നീക്കിയതായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് കമ്പനിയെ കോടതിയെ അറിയിച്ചിരുന്നു. നിരോധനത്തെതുടര്‍ന്ന് ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലാണെന്നും കമ്പനി അറിയിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW