Wednesday, June 12, 2019 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 08.00 PM

ഒരു രാജ്യങ്ങളുമായും കര അതിര്‍ത്തി ഇല്ല: ജപ്പാനു ജര്‍മ്മനിയുമായി അതിര്‍ത്തി 'ഉണ്ടാക്കിക്കൊടുത്ത്' പാക്ക് പ്രധാനമന്ത്രി

Pakistan PM, Imran Khan

ഇസ്ലാമാബാദ്: ഏഷ്യന്‍ രാജ്യമായ ജപ്പാനും യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയും അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളാണെന്ന അബദ്ധവുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ടെഹ്‌റാനില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന് നാക്കു പിഴച്ചത്. ജര്‍മ്മനിയും ഫ്രാന്‍സും എന്ന് പറയാന്‍ ഉദ്ദേശിച്ചതാണ് ജപ്പാന്‍ എന്ന് മാറിപ്പോയതും സോഷ്യല്‍മീഡിയ അബദ്ധം ഏറ്റെടുത്തതും.

അതിര്‍ത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉദാഹരണമാണ് അയല്‍രാജ്യങ്ങളായ ജപ്പാനും ജര്‍മ്മനിയും. അബദ്ധം ആദ്യം പറഞ്ഞു നിര്‍ത്തിയതിനു പിന്നാലെ വീണ്ടും ഇതേ അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനും ജര്‍മ്മനിയും ചേര്‍ന്ന് ആരംഭിച്ച വ്യവസായ ശാലകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കിയെന്നുമായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ജപ്പാനും ജര്‍മ്മനിയും വളരെ അകലത്തില്‍ കിടക്കുന്ന രാജ്യങ്ങളാണ്. ജപ്പാന്‍ ഒരു ദ്വീപ് രാജ്യവുമാണ്, മാത്രവുമല്ല ഒരു രാജ്യങ്ങളുമായും ജപ്പാന്‍ കര അതിര്‍ത്തി പങ്കിടുന്നുമില്ല. എന്നാല്‍ തായ്‌വാന്‍, ഫിലിപ്പിന്‍സ്, റഷ്യ, തെക്കന്‍ കൊറിയ, ചൈന, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ സമുദ്രാതിര്‍ത്തി പങ്കിടുന്നുണ്ട്. ഗൂഗിള്‍ മാപ്പ് പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം വിമാനത്തില്‍ സഞ്ചരിക്കാന്‍ ഒരു ദിവസവും 22 മണിക്കൂറും എടുക്കും. ഈ നാക്കുപിഴവിനെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റു ചെയ്യുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW