Monday, May 20, 2019 Last Updated 12 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 05.29 PM

കെവിന്‍ വധക്കേസ് വിചാരണ തുടങ്ങി; ഷാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു, പ്രതികള്‍ എത്തിയത് രൂപമാറ്റം വരുത്തി

Kevin Murder case

കോട്ടയം: കെവിന്‍ വധക്കേസിന്റെ വിചാരണ ആരംഭിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദുരഭിമാനക്കൊലയായി പരിഗണിച്ച് കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചു. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

മുഖ്യ സാക്ഷിയായ അനീഷിനെയാണ്് കോടതി ആദ്യ ദിവസം വിസ്ഥരിച്ചത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരേപോലെ വെള്ള വസ്ത്രം ധരിച്ചാണ് കോടതിയില്‍ എത്തിയത് അതിനാല്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികള്‍ രൂപമാറ്റം വരുത്തിയിരുന്നതു മൂലം പലരേയും തിരിച്ചറിയാന്‍ കഴിയുന്നില്ലന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി.

തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലമാണ് കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. ചാലിയക്കരയില്‍ വച്ചു സംഘത്തിന്റെ കാറില്‍ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തിയാണു വിചാരണ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW