Wednesday, July 17, 2019 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 05.26 PM

ഡല്‍ഹിയിലെ ലോകസഭാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

Gautam Gambhir,Delhi, Richest Lok Sabha Candidate

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള ലോകസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഏറ്റവും ധനികന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. ഗംഭീറിന്റെ 2017-18 ലെ വാര്‍ഷിക വരുമാനം 12.4 കോടി രൂപയാണ്. നാമനിര്‍ദ്ദേശപത്രികയുടെ ഭാഗമായി സമര്‍പ്പിച്ച ആദായനികുതി രേഖകളില്‍ നിന്നാണ് ഇത് വ്യക്തമായത്.

ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗംഭീറിന്റെ കൈവശം ആകെ മൊത്തം 147 കോടി രൂപയുടെ സ്വത്തുവകകളാണുള്ളത്. കോണ്‍ഗ്രസിന്റെ അരവിന്ദ് സിങ് ലൗലിയും എ.എ.പിയുടെ അതിഷി മര്‍ലീനയുമാണ് ഗംഭീറിന്റെ എതിരാളികള്‍.

നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയും പ്രശസ്ത ഗായകനുമായ ഹന്‍സ് രാജ് ഹന്‍സിന്റെ വാര്‍ഷിക വരുമാനം 9.28 രൂപയാണ്. എന്നാല്‍ ഇയാളുടെ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജേഷ് ലിലോത്തിയയുടെ വാര്‍ഷിക വരുമാനം 26.34 ലക്ഷം രൂപയും.

സൗത്ത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും 2008 ഒളിംപിക്‌സില്‍ ബോക്‌സിങില്‍ ഇന്ത്യയുടെ വെങ്കലമെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്ങിന്റെ വാര്‍ഷിക വരുമാനം 45 ലക്ഷം രൂപയാണ്. ഇത് കൂടാതെ 3.57 കോടി രൂപയുടെയും 5.05 കോടി രൂപയുടെ മറ്റു സ്വത്തുവകകളും വിജേന്ദറിന്റെ പേരിലുണ്ട്. വിജേന്ദറിന്റെ പ്രധാന എതിരാളിയായ ബി.ജെ.പി സ്ഥാനാര്‍ഥിയും നിലവിലെ എം.പിയുമായ രമേഷ് ബിദൂരി നല്‍കിയ സത്യവാങ്മൂലം പ്രകാരം 18 കോടി രൂപയുടെ സ്വത്തുവകകള്‍ അദ്ദേഹത്തിനുണ്ട്. ഇതില്‍, അഞ്ച് വര്‍ഷത്തില്‍ 3.5 കോടിയുടെ വര്‍ധനയുണ്ട്.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഷീല ദീക്ഷിത് നല്‍കിയ സത്യവാങ്മൂലത്തില്‍ 4.92 കോടി രൂപയുടെ സ്വകാര്യ സ്വത്തുക്കളും വാര്‍ഷിക നികുതി ഇളവോടെ 15 ലക്ഷം രൂപ വരുമാനവും പറയുന്നു. നിസാമുദീന്‍ പ്രവിശ്യയില്‍ 1.88 കോടി രൂപ വിലമതിക്കുന്ന കെട്ടിടവും ദീക്ഷിതിന്റെ പേരിലുണ്ട്.

ന്യൂഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് മാക്കന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കു പ്രകാരം 26.38 ലക്ഷം രൂപ വാര്‍ഷിക വരുമാനമാണുള്ളത്. 349 സ്ഥാനാര്‍ഥികളില്‍ 164 സ്ഥാനാര്‍ഥികളാണ് ഡല്‍ഹിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കൂടിയായ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW