Wednesday, June 12, 2019 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 02.28 PM

വരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമോ? 50-50 സാധ്യതയെന്ന് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ്

Priyanka Gandhi,  Varanasi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും വീണ്ടും ചൂടുപിടിക്കുകയാണ്. അടുത്തിടെ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച പ്രിയങ്ക പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുടെ കന്നി പോരാട്ടത്തിനും അങ്കത്തട്ടിലേക്ക് ഇറങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം സസ്‌പെന്‍സ് ആണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഏറ്റവുമെടുവില്‍ 50-50 സാധ്യതയാണ് എന്ന് കോണ്‍ഗ്രസ് അടുത്തവൃത്തങ്ങളുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വരാണസിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നാണ് സൂചനകള്‍. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിതം്ര സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്ന് പ്രിയങ്ക രണ്ടു തവണയോളം പരസ്യമായി പ്രഖഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി വരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയെ തുറുപ്പു ചീട്ടാക്കാനാണ് സാധ്യതകള്‍.

അതേസമയം വരാണസിയില്‍ പ്രിയങ്ക എത്തിയാല്‍ മോഡിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമ്മിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ ഇതുസംബ്‌നധിച്ച് ഇതുവരെ ഒരു സൂചനയും കിട്ടിയിട്ടില്ലെന്ന് വരാണസിയില്‍ നിന്നുള്ള എസ്പി സ്ഥാനാര്‍ത്ഥി ശാലിനി യാദവ് വ്യക്തമാക്കി. എസ്പി നേതാവ് അഖിലേഷ് യാദവും അദേഹത്തെ സഖ്യത്തിലെ പങ്കാളിയായ മായാവതിയും ഒരുമ്മിച്ചുള്ള പ്രതിപക്ഷ പോരാട്ടത്തിനായി വരാണസിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

47 കാരിയായ പ്രിയങ്ക കഴിഞ്ഞ ജനുവരിയിലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. പിന്നാലെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മാരില്‍ ഒരാളായി ചുമതല പാര്‍ട്ടി ഏല്‍പ്പിക്കുകയായിരുന്നു. വരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക്.

Ads by Google
Ads by Google
Loading...
TRENDING NOW