Friday, June 28, 2019 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 10.45 AM

'കണ്ടാല്‍ അമ്മ ശ്രീദേവിയെ പോലുണ്ടല്ലോ?'; ഡിസൈനര്‍ സാരിയില്‍ തിളങ്ങിയ ജാന്‍വി കപൂറിനോട് ആരാധകര്‍

wearing saree

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. അമ്മയും ലേഡി സൂപ്പര്‍സ്റ്റാറുമായ ശ്രീദേവിയായിരുന്നു ആ തലമുറയിലെ പെണ്‍കുട്ടികളുടെയെല്ലാം സ്‌റ്റൈല്‍ ഐക്കണ്‍. ഷിഫോണ്‍ സാരികളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീദേവി ചെറുപ്പക്കാരുടെ ഹരമായിരുന്നു. വസ്ത്രധാരണത്തില്‍ ജാന്‍വി കപൂറിനെ ഏറ്റവും കൂടുതല്‍ താരതമ്യപ്പെടുത്തുന്നത് സഹതാരങ്ങള്‍ക്ക് പകരം അമ്മ ശ്രീദേവിയുമായാണ്.

ഇപ്പോഴിതാ, ഡിസൈനര്‍ സാരിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ജാന്‍വിയെ കണ്ട് ശ്രീദേവിയെപ്പോലെ തന്നെ എന്നുപറയുകയാണ് ആരാധകര്‍. മുംബൈയില്‍ നടന്ന ദാദാ സാഹേബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡ് നിശയില്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത റാണി പിങ്ക് ഡിസൈനര്‍ സാരിയിലാണ് ജാന്‍വി എത്തിയത്. ഹാള്‍ട്ടര്‍ നെക്ക് സ്ലീവ് ലെസ് ബ്ലൗസിനൊപ്പം ധരിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബോര്‍ഡറിലുള്ള സാരി ജാന്‍വിയുടെ സൗന്ദര്യത്തെ പ്രകടമാക്കുന്നതായിരുന്നു. ആഭരണങ്ങളായി സാരിക്കൊപ്പം സ്‌റ്റേറ്റ്‌മെന്റ് ചോക്കറും മോതിരവും മാത്രമാണ് ജാന്‍വി അണിഞ്ഞിരുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW