Tuesday, May 21, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 08.30 AM

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പോലീസ് പിടിയില്‍; അറസ്റ്റിലായത് ഏഴ് പേര്‍; ഉടമ ഹാജരാകണമെന്ന് ആവര്‍ത്തിച്ച് പോലീസ്, ഇല്ലെങ്കില്‍ നടപടി

kallada issue

തിരുവനന്തപുരം: ബസ് വഴിയില്‍ മണിക്കൂറുകളോളം ബ്രേക്ക് ഡൗണായത് ചോദ്യം ചെയ്തതിന് യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ ഏഴ് പേരെയും പോലീസ് പിടികൂടി. ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികളെ ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

കല്ലട സംഭവം പുറത്തായതോടെ അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള കര്‍ശന നടപിടികളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധന സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കും.

മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന് സ്‌ക്വാഡിനെ നയിക്കുന്നത്. യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത വിധത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസന്‍സ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവര്‍ത്തനം അവസാനിപ്പിക്കും.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലടയുടെ ജീവനക്കാരായ കൊല്ലം സ്വദേശികളായ ഗിരിലാല്‍, വിഷ്ണു എന്നിവരാണ് ഇന്ന് പിടിയിലായത്. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കല്ലട ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അതുണ്ടായില്ല.

Ads by Google
Wednesday 24 Apr 2019 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW