Friday, July 19, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 07.57 AM

കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം നല്‍കിയില്ല; എതിരാളികള്‍ വലിയ തോതില്‍ ഗൂഢാലോചന നടത്തി; വോട്ടെണ്ണല്‍ കഴിഞ്ഞ് കൂടുതല്‍ വെളിപ്പെടുത്തലുകളെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍

against kpcc

പാലക്കാട്: കെപിസിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നിലാകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം നല്‍കാത്തത്് കൊണ്ടാണെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ടെണ്ണിക്കഴിഞ്ഞാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചിട്ടുണ്ട്. ഫണ്ടിന്റെ പരിമതിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി താന്‍ നേരിട്ടു. ഭീതിപൂണ്ട എതിരാളികള്‍ വലിയ തോതില്‍ ഗൂഢാലോചന നടത്തി. ഇതിനെ കുറിച്ച് വോട്ടെണ്ണിക്കഴിഞ്ഞാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW