Wednesday, May 22, 2019 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

ഏഷ്യന്‍ ബോക്‌സിങ്‌: മെഡല്‍ ഉറപ്പാക്കി ശിവ ഥാപ്പ

uploads/news/2019/04/303623/s3.jpg

ബാങ്കോക്ക്‌: ഏഷ്യന്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശിവ ഥാപ്പ മെഡല്‍ ഉറപ്പാക്കി. 60 കിലോ വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ റുജാക്രാന്‍ ജുന്‍ത്രോങിനെ ഇടിച്ചിട്ട്‌ സെമി ഫൈനലില്‍ കടന്നതോടെയാണു ശിവ ഥാപ്പ മെഡല്‍ ഉറപ്പാക്കിയത്‌്.
25 വയസുകാരനായ ശിവഥാപ്പ തുടര്‍ച്ചയായി നാലാം തവണയാണ്‌ ഏഷ്യന്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്‌. ഇന്ത്യയുടെ എട്ട്‌ ബോക്‌സര്‍മാര്‍ (നാല്‌ വനിതകളും നാല്‌ പുരുഷന്‍മാരും) ഇതുവരെ മെഡല്‍ ഉറപ്പാക്കി. ശിവ ഥാപ്പ സെമിയില്‍ കസഖ്‌സ്ഥാന്റെ സാകിര്‍ സാഫിയുലിനെയാണു നേരിടുക. 2015 ലെ വെള്ളി ജേതാവാണു സാകിര്‍. ശിവ ഥാപ്പ 2013 ല്‍ സ്വര്‍ണവും 2015 വെങ്കലവും 2017 ല്‍ വെള്ളിയും നേടി. ഏഷ്യന്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി നാലു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്‌. വനിതകളില്‍ മുന്‍ ലോക ചാമ്പ്യന്‍ ്‌എല്‍. സരിതാ ദേവി 60 കിലോ വിഭാഗത്തില്‍ മെഡല്‍ ഉറപ്പിച്ചു.
2010 നു ശേഷം ആദ്യമായാണു സരിതാ ദേവി സെമിയില്‍ കടക്കുന്നത്‌. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കസഖ്‌സ്ഥാന്റെ റിമ്മ വൂസാലെങ്കോയെയാണു സരിത മറികടന്നത്‌. കസഖ്‌സ്ഥാന്റെ നാസിം കാസിബായെ തോല്‍പ്പിച്ച്‌ നിഖാത്‌ സറീനും (51 കിലോ) സെമിയില്‍ കടന്നു. മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനായ നിഖാത്‌ കരിയറില്‍ ആദ്യമായാണു ഏഷ്യന്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണുന്നത്‌. കഴിഞ്ഞ സീസണിലെ വെള്ളി മെഡല്‍ ജേതാവ്‌ മനീഷ (54 കിലോ) ഫിലിപ്പീന്‍സിന്റെ പെറ്റെസിയോ നീസിനെ തോല്‍പ്പിച്ച്‌ മെഡല്‍ ഉറപ്പാക്കി. മുന്‍ ദേശീയ ചാമ്പ്യന്‍ സിമ്രന്‍ജീത്‌ കൗര്‍ (64 കിലോ) വിയറ്റ്‌നാമിന്റെ ഹാ തി ലിന്നിനെ ഇടിച്ചിട്ട്‌ സെമി ഉറപ്പാക്കി. പുരുഷ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വെള്ളി മെഡല്‍ ജേതാവ്‌ സതീഷ്‌ കുമാര്‍ (91 കിലോ), ആശിഷ്‌ കുമാര്‍ (75 കിലോ), ആശിഷ്‌ (69 കിലോ) എന്നിവര്‍ സെമിയില്‍ കടന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വെങ്കല മെഡല്‍ ജേതാവ്‌ നമന്‍ തന്‍വാര്‍ (91 കിലോ) ക്വാര്‍ട്ടറില്‍ തോറ്റു. ജോര്‍ദാന്റെ ഹുസൈന്‍ ഐസാ ലാഷായാണു നമനെ ഇടിച്ചിട്ടത്‌. വനിതകളില്‍ നൂപുറും (75 കിലോ) തോല്‍വിയറിഞ്ഞു. ഉത്തര കൊറിയയുടെ പാക്‌ ഉന്‍ സിമ്മാണ്‌ നൂപുറിനെ ഇടിച്ചിട്ടത്‌. കഴിഞ്ഞ ദിവസം കാവിന്ദര്‍ സിങ്‌ ബിഷ്‌ട് ലോക ചാമ്പ്യനെ അട്ടിമറിച്ചിരുന്നു.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW