Wednesday, April 24, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ : ഇന്ത്യ മൂന്നാമത്‌

uploads/news/2019/04/303622/s2.jpg

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാംസ്‌ഥാനത്ത്‌. രണ്ട്‌ സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ച്‌ വെങ്കലവും അടക്കം 10 മെഡലുകളുമായാണ്‌ ഇന്ത്യയുടെ മുന്നേറ്റം.
നാല്‌ സ്വര്‍ണവും ആറ്‌ വെള്ളിയും അഞ്ച്‌ വെങ്കലവും അടക്കം 15 മെഡലുകള്‍ നേടിയ ചൈനയാണ്‌ ഒന്നാമത്‌. നാല്‌ സ്വര്‍ണവും അഞ്ച്‌ വെള്ളിയും അടക്കം ഒന്‍പത്‌ മെഡലുകള്‍ നേടിയ ബഹ്‌റൈനാണു രണ്ടാമത്‌. ചാമ്പ്യന്‍ഷിപ്പ്‌ ഇന്ന്‌ അവസാനിക്കാനിരിക്കേ ചൈന ചാമ്പ്യന്‍ഷിപ്പ്‌ നേടുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. ഇന്നലെ ആദ്യം നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്‌റ്റീപ്പിള്‍ ചേസില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ച പാരുള്‍ ചൗധരി നിരാശപ്പെടുത്തി. 10 മിനിറ്റ്‌ 03.43 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത പാരുള്‍ അഞ്ചാമതായി. ബഹ്‌റൈന്റെ യാവി വിന്‍ഫ്രഡ്‌ മുതിലെ സീസണല്‍ ബെസ്‌റ്റ് പ്രകടനത്തോടെ സ്വര്‍ണം നേടി. ഒന്‍പത്‌ മിനിറ്റ്‌ 46.18 സെക്കന്‍ഡിലാണു യാവി ഫിനിഷ്‌ ചെയ്‌തത്‌. ചൈനയുടെ സു ഷാങ്‌ഷാങ്‌ ഒന്‍പത്‌ മിനിറ്റ്‌ 51.76 സെക്കന്‍ഡില്‍ വെള്ളി നേടി. ബഹ്‌റൈന്റെ എംകോന്‍ ടിഗെസ്‌റ്റ് ഒന്‍പത്‌ മിനിറ്റ്‌ 53.96 സെക്കന്‍ഡില്‍ വെങ്കലം നേടി. ഗോമതി മാരിമുത്തു, തേജീന്ദര്‍ പാല്‍ സിങ്‌ എന്നിവരാണ്‌ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്‌്.
വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തിലാണു ഗോമതി മാരിമുത്തു സ്വര്‍ണം നേടിയത്‌. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണു ഗോമതി ഓടിയെടുത്തത്‌. പിന്നാലെ തേജീന്ദര്‍ പാലിലൂടെ ഇന്ത്യ രണ്ടാമത്തെ സ്വര്‍ണം നേടി. ഷോട്ട്‌പുട്ടില്‍ 20.22 മീറ്റര്‍ എറിഞ്ഞാണു തേജീന്ദര്‍ സ്വര്‍ണം നേടിയത്‌. മലയാളി താരം എം.പി. ജാബിര്‍ വെങ്കലം നേടിയിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണു ജാബിര്‍ വെങ്കലം നേടിയത്‌. 49.13 സെക്കന്‍ഡില്‍ ഓടിയെത്തിയ ജാബിര്‍ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും ഉറപ്പാക്കി. പുരുഷ വിഭാഗം ജാവലിനില്‍ ശിവ്‌പാല്‍ സിങ്‌ 86.23 മീറ്റര്‍ എറിഞ്ഞു വെള്ളി നേടിയിരുന്നു. സ്വര്‍ണ പ്രതീക്ഷയായിരുന്ന നീരജ്‌ കുമാര്‍ പരുക്കു മൂലം മത്സരിക്കാത്തത്‌ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. പുരുഷ വിഭാഗം 400 മീറ്റര്‍ ഓട്ടത്തില്‍ ആരോക്യ രാജീവ്‌ 45.37 സെക്കന്‍ഡുമായി നാലാം സ്‌ഥാനത്തും മുഹമ്മദ്‌ അനസ്‌ 46.10 സെക്കന്‍ഡുമായി എട്ടാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു.
വനിതാ വിഭാഗം 100 മീറ്ററില്‍ ദ്യുതി ചന്ദ്‌ അഞ്ചാം സ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌. 11.44 സെക്കന്‍ഡിലായിരുന്നു ദ്യുതി ഫിനിഷ്‌ ചെയ്‌തത്‌. ഹീറ്റ്‌സിലും സെമി ഫൈനലിലും ദ്യുതി ദേശീയ റെക്കോഡ്‌ തിരുത്തിയിരുന്നു. സെമിയില്‍ ദ്യുതി 11.26 സെക്കന്‍ഡിന്റെ പുതിയ ദേശീയ റെക്കോഡുമായാണു ഫൈനലില്‍ കടന്നത്‌. ഹീറ്റ്‌സില്‍ ഒന്നാംസ്‌ഥാനക്കാരിയായാണു ദ്യുതി കുതിച്ചത്‌. ഹീറ്റ്‌സിലും ദ്യുതി ദേശീയ റെക്കോഡ്‌ തിരുത്തിയിരുന്നു. തന്റെ്‌ തന്നെ 11.29 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡാണ്‌ ഒഡീഷക്കാരിയായ ദ്യുതി 11.28 സെക്കന്‍ഡാക്കി തിരുത്തിയത്‌. കഴിഞ്ഞ വര്‍ഷം നടന്ന ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടാന്‍ ദ്യുതി ചന്ദിനായി. 800 മീറ്ററില്‍ മുഹമ്മദ്‌ അഫ്‌സല്‍ എട്ടാമതാണു ഫിനിഷ്‌ ചെയ്‌തത്‌. ഒരു മിനിറ്റ്‌ 54.68 സെക്കന്‍ഡിലാണ്‌ അഫ്‌സല്‍ ഫിനിഷ്‌ ചെയ്‌തത്‌.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW