Thursday, May 23, 2019 Last Updated 20 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

uploads/news/2019/04/303621/s1.jpg

ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐ.പി.എല്‍. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ചെപ്പോക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെ അവസാന ഓവറില്‍ ഒരുപന്തുശേഷിക്കെ വിജയം അടിച്ചെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിനു വേണ്ടി മനീഷ്‌ പാണ്ഡെ 49 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 83 റണ്ണുമായി പുറത്താകാതെനിന്നു. മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി ഇറങ്ങിയാണു പാണ്ഡെ വെടിക്കെട്ട്‌ സൃഷ്‌ടിച്ചത്‌.
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ (0) രണ്ടാം ഓവറില്‍ നഷ്‌ടപ്പെട്ടിരുന്നു. ഹര്‍ഭജന്‍ സിങ്ങിന്റെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ബെയര്‍സ്‌റ്റോ വിക്കറ്റിനു പിന്നില്‍ എം.എസ്‌. ധോണിക്കു ക്യാച്ച്‌ നല്‍കി. ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറും (45 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 57) പാണ്ഡെയും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയത്‌. ഇരുവരും ചേര്‍ന്ന്‌ 115 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാര്‍ണറിനെ ഹര്‍ഭജന്റെ പന്തില്‍ ധോണി സ്‌റ്റമ്പ്‌ ചെയ്‌തു പുറത്താക്കി.
വിജയ്‌ ശങ്കറും (20 പന്തില്‍ 26) അവസാന ഓവറില്‍ ആഞ്ഞടിച്ചു. യൂസഫ്‌ പഠാന്‍ നാല്‌ പന്തില്‍ അഞ്ച്‌ റണ്ണുമായി പുറത്താകാതെനിന്നു. സൂപ്പര്‍ കിങ്‌സിനു വേണ്ടി ഹര്‍ഭജന്‍ സിങ്‌ രണ്ട്‌ വിക്കറ്റും ദീപക്‌ ചാഹാര്‍ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW