Sunday, June 30, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

സംസ്‌ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ ഇന്നു മുതല്‍

uploads/news/2019/04/303620/s7.jpg

മുട്ടം: സംസ്‌ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഇന്നു മുതല്‍ തൊടുപുട മുട്ടം ഷാന്താള്‍ ജ്യോതി പബ്ലിക്‌ സ്‌കൂളില്‍ നടക്കും. ദേശീയ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ മത്സരങ്ങള്‍ മൂലം സംസ്‌ഥാന ചാമ്പ്യന്‍ഷിപ്പ്‌ നേരത്തെയാക്കുകയായിരുന്നു.
36-ാമത്‌ സംസ്‌ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ മേയ്‌ 11 മുതല്‍ 15 വരെ പാലക്കാട്‌ വള്ളിയോട്‌ സെന്റ്‌ മേരീസ്‌ പോളിടെക്‌നിക്‌ കോളജില്‍ നടത്താനിരിക്കുകയായിരുന്നു. മേയ്‌ 14 മുതല്‍ 21 വരെ കോയമ്പത്തൂരിലാണു ദേശീയ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌. ഷാന്താള്‍ ജ്യോതി പബ്ലിക്‌ സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു മത്സരങ്ങള്‍ അരങ്ങേറും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ജില്ലകളും പെണ്‍കുട്ടികളില്‍ 13 ജില്ലക്കാരും മത്സരിക്കും. പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ ഒഴികെയുള്ളവ നോക്കൗട്ട്‌ അടിസ്‌ഥാനത്തിലാണ്‌. ഇന്നു വൈകിട്ട്‌ അഞ്ചിനു നടക്കുന്ന ചടങ്ങില്‍ ദ്രോണാചാര്യ ജേതാവ്‌ കെ.പി. തോമസ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW