Wednesday, May 22, 2019 Last Updated 18 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

ട്വന്റി20 യില്‍ തുടര്‍ച്ചയായി അഞ്ച്‌ ഡക്ക്‌ , ടേണറിന്‌ അപൂര്‍വ റെക്കോഡ്‌

uploads/news/2019/04/303619/s6.jpg

ജയ്‌പ്പുര്‍: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ആഷ്‌ടണ്‍ ടേണറിന്‌ അപൂര്‍വ റെക്കോഡ്‌. ട്വന്റി20 യില്‍ തുടര്‍ച്ചയായി അഞ്ചു തവണ പൂജ്യത്തിനു പുറത്താകുന്ന ആദ്യ താരമാണു ടേണര്‍. രാജസ്‌ഥാന്‍ റോയല്‍സിന്റെ താരമായ ടേണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ തിങ്കളാഴ്‌ച രാത്രി നടന്ന മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായിരുന്നു. ഐ.പി.എല്ലില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മത്സരത്തിലാണു ടേണര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങിയത്‌. ഇന്ത്യക്കെതിരേ നടന്ന ഏകദിനത്തില്‍ 84 റണ്ണുമായി തിളങ്ങിയ താരമാണ്‌ 26 വയസുകാരനായ ടേണര്‍. ടേണറിന്റെ പൂജ്യം റെക്കോഡ്‌ തുടങ്ങുന്നത്‌ ബിഗ്‌ ബാഷ്‌ ലീഗിലാണ്‌.
പെര്‍ത്ത്‌ സ്‌കോര്‍ചേഴ്‌സ് താരമായ ടേണര്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ നടന്ന മത്സരത്തിലാണ്‌ ആദ്യം പൂജ്യത്തിനു പുറത്തായത്‌. ഇന്ത്യക്കെതിരേ നടന്ന ട്വന്റി20 മത്സരത്തിലും പൂജ്യത്തിനു പുറത്തായി. മുംബൈ ഇന്ത്യന്‍സ്‌, പഞ്ചാബ്‌ കിങ്‌സ് ഇലവന്‍ എന്നിവര്‍ക്കെതിരേയും ടേണര്‍ ഗോള്‍ഡന്‍ ഡെക്കായി.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്‌ഥാന്‍ റോയല്‍സിന്റെ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ സഞ്‌ജു സാംസണ്‍ ഡയമണ്ട്‌ ഡക്കായിരുന്നു. ഒരു പന്ത്‌ പോലും നേരിടാതെ സഞ്‌ജു റണ്ണൗട്ടായി. കാഗിസോ റബാഡയുടെ ഫീല്‍ഡിങ്‌ മികവാണു മലയാളി താരത്തിനു തിരിച്ചടിയായത്‌. അജിന്‍ക്യ രഹാനെയുടെ സ്‌ട്രെയ്‌റ്റ് ഡ്രൈവ്‌ കാഗിസോ റബാഡ സ്വന്തം ബൗളിങ്ങില്‍ തടുക്കുമ്പോള്‍ സഞ്‌ജു സിംഗിളെടുക്കാനുള്ള ഓട്ടം തുടങ്ങിയിരുന്നു. സഞ്‌ജു ക്രീസിലെത്താന്‍ ഡൈവ്‌ ചെയ്‌തെങ്കിലും റബാഡ നേരിട്ടുള്ള ഏറ്‌ വിക്കറ്റ്‌ തെറുപ്പിച്ചു.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW