Saturday, June 29, 2019 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

സ്വര്‍ണമണിഞ്ഞ്‌ ബജ്രംഗ്‌ പൂനിയ

uploads/news/2019/04/303617/s4.jpg

സിയാന്‍ (ചൈന): ഇന്ത്യയുടെ ബജ്രംഗ്‌ പൂനിയ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ കിരീടം തിരിച്ചുപിടിച്ചു. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്‌തി ഫൈനലില്‍ കസഖ്‌സ്ഥാന്റെ സായാബെക്‌ ഒകാസോവിനെയാണു പൂനിയ മലര്‍ത്തിയടിച്ചത്‌. 12-7 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരം സ്വര്‍ണമണിഞ്ഞത്‌.
ഫൈനല്‍ ബെല്‍ മുഴങ്ങാന്‍ 60 സെക്കന്‍ഡ്‌ ബാക്കി നില്‍ക്കേയാണു പൂനിയ നാല്‌ പോയിന്റ്‌ നേടി മുന്നേറിയത്‌. അതുവരെ 2-7 നു പിന്നിട്ടു നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ താരം. കസഖ്‌ താരം അവസാന റൗണ്ടിലെത്തിയപ്പോഴേക്കും ക്ഷീണിതനായതും പൂനിയയ്‌ക്ക് അനുഗ്രഹമായി. കരിയറില്‍ രണ്ടാം തവണയാണു ബജ്രംഗ്‌ പൂനിയ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ കിരീടം നേടുന്നത്‌. 2017 ലാണ്‌ ആദ്യമായി ജേതാവായത്‌.
ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ അഞ്ച്‌ മെഡലുകള്‍ നേടി. ഫൈനല്‍ വരെ വെറും ഒരു പോയിന്റ്‌ മാത്രമാണു പുനിയ വിട്ടുകൊടുത്തത്‌്. സെമി ഫൈനലില്‍ ഉസ്‌ബെക്ക്‌സ്ഥാന്റെ സിറോജിദ്ദീന്‍ ഖസാനോവിനെ 12-1 എന്ന സ്‌കോറിനാണു തോല്‍പ്പിച്ചത്‌.
ക്വാര്‍ട്ടറില്‍ ശ്രീലങ്കയുടെ ചാള്‍സ്‌ ഫെന്നിനെയും പ്രീ ക്വാര്‍ട്ടറില്‍ ഇറാന്റെ പെയ്‌മാന്‍ ബിയാബാനിയെയും ബജ്രംഗ്‌ പൂനിയ തോല്‍പ്പിച്ചു. 79 കിലോ വിഭാഗത്തില്‍ പര്‍വീണ്‍ റാണ ഫൈനലില്‍ കടന്നത്‌ ഇന്ത്യക്ക്‌ ഒരു മെഡല്‍ കൂടി ഉറപ്പാക്കി. കസഖ്‌സ്ഥാന്റെ ഗാലിംഷാന്‍ ഉസര്‍ബയേവിനെയാണു റാണ മലര്‍ത്തിയടിച്ചത്‌. ഇറാന്റെ ബഹ്‌മാന്‍ മുഹമ്മദ്‌ ടെയ്‌മൂറിയാണു ഫൈനലില്‍ റാണയെ നേരിടുക.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW