Thursday, May 23, 2019 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.22 PM

ബി.ജെ.പി എം.പി ഡോ. ഉദിത് രാജ് പാര്‍ട്ടി വിട്ടു

Udit Raj

ന്യൂഡല്‍ഹി : വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.പി ഡോ. ഉദിത് രാജ് പാര്‍ട്ടി വിട്ടു. തന്റെ വീക്ഷണങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുകവഴി പാര്‍ട്ടിക്കെതിരായി മാറിയ ഡോ. ഉദിത് രാജിനു പകരം ഗായകന്‍ ഗന്‍സ്സ് രാജിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിക്ഷേധിച്ചാണ് ഉദിത് ബി.ജെപി വിട്ടത്.

'ഞന്‍ അല്ല പാര്‍ട്ടി വിട്ടത്. പാര്‍ട്ടി എന്നെയാണ് വെടിഞ്ഞത് ' എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ത രാജ് പറഞ്ഞു. ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചപ്പോള്‍ ഉദിത് രാജിന്റെ പേരില്ലായിരുന്നു. സിറ്റിംങ് സീറ്റിലേക്ക് പുതുമുഖത്തെ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധി്ച്ചാണ് പാര്‍ട്ടി വിട്ടത്.

2014 ഫെബ്രുവരിയില്‍ ഉദിത് രാജ് ഡല്‍ഹിയില്‍ ജയിച്ചത് തന്റെ സ്വന്തം പാര്‍ട്ടി ഇന്ത്യന്‍ ജസ്റ്റിസ് ബി.ജെ.പിയില്‍ ലയിപ്പിച്ചാണ്. ശബരിമല വിഷയത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്തതുമുതല്‍ ഉദ്ത് പാര്‍ട്ടിയുടെ ചിന്തകള്‍ക്കെതിരായിരുന്നു. ശബരിമല വിഷയത്തെ അനുകൂലിച്ചതുകൊണ്ടാണൊ തന്നെ ഒഴിവാക്കിയതെന്ന് തനിക്ക് അറിയണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

Ads by Google
Tuesday 23 Apr 2019 08.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW