Saturday, June 22, 2019 Last Updated 36 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.02 PM

2014നെ മറികടന്ന് കേരളത്തില്‍ 77.55% റെക്കോര്‍ഡ് പോളിംഗ്; ഏറ്റവും കുടുതല്‍ കണ്ണൂരില്‍

voter turnout

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും ക്യൂവിലുണ്ടായിരുന്നരെ വോട്ടു ചെയ്യാനാനുവദിച്ചതോടെ സംസ്ഥാനത്ത് പോളിംഗ് ശതമാനം 77.55% എത്തി. വൈകിട്ട് 11 .40
വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. പലയിടത്തും ഇപ്പോഴും വോട്ടെടുപ്പ് തുടരുന്നതിനാല്‍ അന്തിമ ശതമാനത്തില്‍ വ്യത്യാസം വരും. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 2014ലെ 74.02നെ മറികടന്നു.

ചില പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങാനായത്. ഈ ബൂത്തുകളില്‍ രാത്രി വൈകിയും വോട്ടെടുപ്പ് തുടരുമെന്നാണ് സൂചന. വോട്ടെടുപ്പ് വൈകിയ ബൂത്തുകളില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ 300-400 പേര്‍ ബൂത്തുകളില്‍ ക്യൂവിലുണ്ട്. വടകരയിലെ അങ്ങാടിത്താഴെ ബൂത്തില്‍ ആകെ ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്. ഇവിടെ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ആറ് മണി വരെയും ക്യൂവിലുണ്ടായിരുന്ന ചിലര്‍ മടങ്ങിപ്പോയി.

പല മണ്ഡലങ്ങളിലും 2014ലെ പോളിംഗ് ശതമാനം മറികടന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും 70നും 80നും ഇടയ്ക്ക് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറ് മണി വരെയുള്ള പോളിംഗ് ശതമാനം ഇപ്രകാരം: തിരുവനന്തപുരം-72.48%, ആറ്റിങ്ങല്‍-73.80%, കൊല്ലം-73.80%, പത്തനംതിട്ട-73.01%, മാവേലിക്കര-72.88%, കോട്ടയം-73.43%, ആലപ്പുഴ-77.80%, ഇടുക്കി-75.70%, എറണാകുളം-74.95%, ചാലക്കുടി-78.74%, തൃശൂര്‍, 76.40%, ആലത്തൂര്‍-77.84%, പാലക്കാട്-77.48%, പൊന്നാനി-72.63%, മലപ്പുറം-74.62%, കോഴിക്കോട്-74.45%, വയനാട്-79.01%, വടകര-77.99%, കണ്ണൂര്‍-81.06%, കാസര്‍ഗോഡ്-75.24% എന്നിങ്ങനെയാണ് പോളിംഗ് നില.

Ads by Google
Ads by Google
Loading...
TRENDING NOW