Sunday, May 19, 2019 Last Updated 57 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 07.41 PM

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Rahul Gandhi, Giriraj Singh

ഇന്ത്യയില്‍ പച്ചക്കൊടി നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകമാണെന്നു പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത് ന്യൂന പക്ഷങ്ങളുടെ വിധി മാറ്റിയെഴുതും. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണോ പാക്കിസ്ഥാനിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതുള്ളതായും അദ്ദേഹം കുറ്റപ്പെടുത്തി.നിലവില്‍ ലാലു പ്രസാദ് യാദവ് മണ്ഡലത്തിലെ വികസനം ഇല്ലാതാക്കിയെന്നും കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനിരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥി കനയ്യകുമാറിനു വേണ്ടി രാജ്യ വിരുദ്ധ ശക്തികള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW