Tuesday, May 21, 2019 Last Updated 19 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 12.57 PM

ഹൂസ്റ്റണിൽ K H S ന്റെ കുടുംബ സംഗമം

uploads/news/2019/04/303463/Usa230419c.jpg

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കേരളാ ഹിന്ദൂ സൊസൈറ്റിയുടെ കുടുംബയോഗം ഹൂസ്റ്റൺ സ്റ്റാഫോർഡിലുള്ള നായർ പ്ലാസാ യിൽ വച്ച് 2019 ഏപ്രിൽ മാസം ഇരുപതാം തീയതി ശനിയാഴ്ച്ച ഒരു ആഘോഷമാക്കി മാറ്റി.

ഹൂസ്റ്റണിലെ ഹിന്ദു സൊസൈറ്റിയുടെ ജനനത്തെക്കുറിച്ചും അതിന്റൊ ഇന്നുവരെയുള്ള വളർച്ചയെക്കുറിച്ചം, സനാതന ധർമ്മവിശ്വാസികൾക്കായി കേരളത്തനിമയിൽ വിദഗ്ധ ശില്പികളായ ശബരീശൻ, റിജേഷ്, ഗിരീശൻ എന്നിവരുടെ കരവിരുതിനാൽ വിളങ്ങി നിൽക്കുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തെക്കുറിച്ചം K H S പ്രസിഡന്റ് വാചാലനായി. തദവസരത്തിൽ KHS പ്രസിഡന്റ് ശ്രീ ശശിധരൻ നായരുടേയും ശ്രീ പൊന്നമ്മ നായരുടെയും നാൽപ്പത്തി ആറാമത് വിവാഹവാർഷികം ആഘോഷപൂർണമാക്കുകയും ശ്രീ.മാധവൻ പിള്ള CPA, ഷൺമുഖൻ വല്ലുളിശ്ശേരി എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും ശ്രീ.അജിത് നായർ, ശ്രീ.സുരേഷ് പിള്ള എന്നിവർ ഉപഹാരം നൽകിയും മുന്‍ പ്രസിഡണ്ട്‌ ബിജു പിള്ള ക്ഷേമാശംസകളും സ്നേഹാശംസകളും നല്കിക അവരെ ആദരിച്ചു.

ജയൻ അവിന്ദാക്ഷൻ, അനിതാ മധു എന്നിവർ പരിപാടികൾ നിയന്ത്രിക്കുയും തുടർന്ന് ആനന്ദ്, മധുചിറക്കൽ, സത്യൻപിള്ള, സുരേന്ദ്രൻ കളത്തിത്തറ, രമാപിള്ള, പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ രുചി ഭേദങ്ങളുടെ ഒരു സാക്ഷാത്കാരം തന്നെ നടന്നു. എന്തുകൊണ്ടും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നല്ലൊരു കുടുംബ സംഗമം സംഘടിപ്പിച്ചതിന്ന് അംഗങ്ങള്‍ നന്ദി പറഞ്ഞു.

ശങ്കരന്കുംട്ടി

Ads by Google
Tuesday 23 Apr 2019 12.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW