Tuesday, July 09, 2019 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 12.24 PM

വിധിയെഴുതി കേരളം; വോട്ട് രേഖപ്പെടുത്തി താരങ്ങളും

uploads/news/2019/04/303452/mohanlal.jpg

17ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് സിനിമാലോകവും. കാലത്തുതന്നെ എത്തി മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള മുതിര്‍ന്ന താരങ്ങളും മറ്റ് യുവതാരങ്ങളും വോട്ട് രേഖപ്പെടുത്തുന്നതിന് എത്തിയിരുന്നു. 'എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക' എന്ന് വോട്ട് ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്ത് നേമത്തെ മുടവന്‍ മുകളിലെ ഗവ. സ്‌കൂളിലെ പോളിങ്ങ് ബൂത്തില്‍ ഒരു മണിക്കൂറിലേറെ ക്യൂവില്‍ കാത്തുനിന്നാണ് വോട്ട് ചെയ്യുന്നത്. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് ഇത്തരത്തില്‍ അദ്ദേഹം ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നത്.

കൊച്ചി പനമ്പിള്ളി നഗറിലെ പോളിങ്ങ് ബൂത്തില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനുമൊപ്പമാണ് അദ്ദേഹം എത്തിയത്.

uploads/news/2019/04/303452/mammootty.jpg

നടന്‍ ടൊവിനോ തോമസ് രാവിലെ തന്നെ എത്തി ആദ്യം വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്നും ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടന്‍ ഫഹദ് ഫാസില്‍ അച്ഛന്‍ സംവിധായകന്‍ ഫാസിലിനൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ഫഹദ് ഫാസില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ സംവിധായകരായ രഞ്ജിത്ത്, രഞ്ജിത്ത് ശങ്കറും നടന്മാരായ അജു വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും വോട്ട് ചെയ്തു.

Ads by Google
Tuesday 23 Apr 2019 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW