Wednesday, May 22, 2019 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 11.49 AM

കില്ലര്‍ പെന്‍ഡ്രൈവ് ഉപയോഗിച്ച് വിദ്യാര്‍ത്ഥി തകര്‍ത്തത് 59 കംപ്യൂട്ടറുകള്‍

indian student destroyed 59 university computers using usb killer thumb drive

ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസ്ബി കില്ലര്‍ എന്ന പേരിലുള്ള പെന്‍ഡ്രൈവ് ഉപയോഗിച്ച് തകര്‍ത്തത് ന്യൂയോര്‍ക്കിലെ ഒരു കോളേജിലെ 59 കംപ്യൂട്ടറുകള്‍. ന്യൂയോര്‍ക്കിലെ സെന്റ് റോസ് കോളേജില്‍ ഫെബ്രുവരി 14 നാണ് സംഭവം. 27 കാരനായ വിശ്വനാഥ് അകുതോട്ടയാണ് കംപ്യൂട്ടറുകള്‍ തകര്‍ത്തത്.

ഏഴ് കംപ്യൂട്ടര്‍ മോണിറ്ററുകള്‍, ഓപ്പണ്‍ യുഎസ്ബി സ്ലോട്ടുകളുള്ള കംപ്യൂട്ടര്‍ എന്‍ഹാന്‍സ്ഡ് പോഡിയം എന്നിവയും നശിപ്പിക്കപ്പെട്ടു. എല്ലാ ഉപകരണങ്ങളും സെന്റ് റോസ് കോളേജിന്റെ ഉടമസ്ഥതയിലുള്ളതാണ്.

സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കാവുന്ന യുഎസ്ബി കില്ലര്‍ തമ്പ് ഡ്രൈവ് ഓണ്‍ലൈനില്‍ നിന്നും എളുപ്പം വാങ്ങാവുന്നതാണ്. ഈ പെന്‍ഡ്രൈവ് കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്നതോടെ വൈദ്യുതി അതിലേക്ക് പ്രവേശിക്കുകയും ഉടന്‍ തന്നെ ആ വൈദ്യുതി തിരിച്ച് യുഎസ്ബി സ്ലോട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതോടെ അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ കേടു വരുന്നു. യുഎസ്ബി കില്ലര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ നശിപ്പിക്കുന്ന രംഗം വിശ്വനാഥ് ചിത്രീകരിക്കുകയും ചെയ്തു.

ഞാന്‍ ഇയാളെ കൊല്ലാന്‍ പോവുകയാണ് എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കംപ്യൂട്ടറുകള്‍ നശിപ്പിച്ചു കഴിഞ്ഞതിന് ശേഷം 'ഇത് ചത്തു' , 'അത് പോയി' എന്നും വിശ്വനാഥന്‍ പറഞ്ഞു.

51,109 ഡോളര്‍ ( ഏകദേശം 35,46,700 രൂപ ) വിലവരുന്ന ഉപകരണങ്ങളാണ് കേടുവരുത്തിയത്. ഇത് നന്നാക്കുന്നതിന് 7362 (5,10,900 രൂപ )ഡോളര്‍ ചിലവ് വരികയും ചെയ്തു. പണം നല്‍കാന്‍ തയ്യാറായെങ്കിലും ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. വിശ്വനാഥിന് 2,50,000 ഡോളര്‍(1.73 കോടിയിലധികം രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.

Ads by Google
Tuesday 23 Apr 2019 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW