Wednesday, June 12, 2019 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 10.39 AM

വോട്ടിങ്ങ് മെഷിനിലെ തകരാറ് ഗുരുതരമായി കാണണമെന്ന് ഉമ്മന്‍ചാണ്ടി

Oomman Chandi

കോട്ടയം: കോവളത്ത് കൈപ്പത്തിക്ക് വോട്ടിടുമ്പോള്‍ താമര ചിഹ്നം തെളിയുന്നത് അടക്കമുള്ള പരാതികള്‍ വളരെ ഗൗരവമായി തന്നെ എടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചേര്‍ത്തലയില്‍ നിന്ന് അടക്കം വലിയ പരാതി ഉയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരം പരാതികള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.

വോട്ടിംഗ് മെഷീന്‍ പരാതി ഏറെ നാളായി ഉണ്ട്. ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ഇത് കൊണ്ട് കൂടിയാണെന്നും ഉമ്മന്‍ചാണ്ടി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കോട്ടയത്തുള്ള ബൂത്തില്‍ കുടുംബ സമേതം എത്തി ഉമ്മന്‍ചാണ്ടി വോട്ടവകാശം വിനിയോഗിച്ചു. യുഡിഎഫ് വന്‍വിജയം നേടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളും ജനദ്രോഹനയങ്ങളും തുറന്ന് കാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW