Friday, July 19, 2019 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.54 AM

കോവളത്ത് കൈപ്പത്തിക്ക് കുത്തുമ്പോള്‍ വോട്ട് വീഴുന്നത് താമരയ്ക്ക് ; ജോര്‍ജ്ജ് ആലഞ്ചേരി വോട്ടു ചെയ്യാതെ മടങ്ങി ; മുഖ്യമന്ത്രിയുടെ ബൂത്തിലും തകരാര്‍

uploads/news/2019/04/303420/pinarayi-voting-mechine.jpg

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് വ്യാപക പരാതി നിലനില്‍ക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. കോവളത്ത് കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിയ്ക്ക് വീഴുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടിംഗ് നടപടികള്‍ നിര്‍ത്തിവെച്ചു. രാവിലെ വോട്ടു ചെയ്യാനെത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഒരു മണിക്കൂര്‍ കാത്തു നിന്നിട്ടും വോട്ടു ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന അദ്ദേഹം മടങ്ങി. മുഖ്യമന്ത്രിയുടെ ബൂത്തിലും യന്ത്രത്തകരാര്‍ കണ്ടെത്തി.

കോവളത്ത് ചൊവ്വരയിലെ 151 ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തി. കൈപ്പത്തിയുടെ ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തില്‍ എന്ന പരാതി ഉയര്‍ന്നു. 76 പേര്‍ വോട്ടു ചെയ്ത ശേഷം ഒരു യുഡിഎഫ് പ്രവര്‍ത്തകന്‍ വോട്ടു ചെയ്തപ്പോഴായിരുന്നു പിഴവ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയതോടെ പോളിംഗ് നിര്‍ത്തിവെച്ചു. മറ്റൊരു യന്ത്രം കൊണ്ടു വന്നു പോളിംഗ് തുടങ്ങാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. വിവി പാറ്റ് തെളിയുമ്പോഴായിരുന്നു ഇത് ശ്രദ്ധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയം ഗൗരവമായി എടുത്തിരിക്കുകയാണ്. നേരത്തേ ദേശീയ തലത്തില്‍ തന്നെ ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫ് വലിയ വിഷയമാക്കി മാറ്റിയിരിക്കുകയാണ്.

രാവിലെ വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ ബുത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കാത്തു നില്‍ക്കേണ്ടി വന്നു. കണ്ണൂര്‍ പിണറായി ആര്‍.സി അമല സ്‌കൂളിലാണ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും കാത്തു നില്‍ക്കേണ്ടി വന്നത്. പിന്നീട് യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം അദ്ദേഹം വോട്ടു ചെയ്തു മടങ്ങി. അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ ​മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വോട്ടു ചെയ്യാനാകാതെ മടങ്ങിയിരുന്നു. എറണാകുളം സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ വോട്ടു ചെയ്യാന്‍ രാവിലെ ഏഴു മണിക്ക് തന്നെ ജോര്‍ജ്ജ് ആലഞ്ചേരി എത്തിയിരുന്നു. എന്നാല്‍ 50 മിനിറ്റ് കാത്തു നിന്നിട്ടും വോട്ടു ചെയ്യാനായില്ല. തുടര്‍ന്ന് അദ്ദേഹം മടങ്ങി.

ഫാ. പോള്‍ തലേക്കാട്ടും ഉണ്ടായിരുന്നു. 82, 83 ബൂത്തുകളാണ് ഇവിടെയുള്ളത്. ഇതില്‍ 83 ാം ബൂത്തില്‍ വോട്ടു ചെയ്യപ്പെടുന്നുണ്ട്. 82 ാം ബൂത്തില്‍ 611 വോട്ടര്‍മാരാണ് ഉള്ളത്. ഈ ബൂത്തില്‍ ഇപ്പോഴും വോട്ടര്‍മാര്‍ പ്രശ്നം പരിഹരിക്കുന്നത് കാത്ത് ക്യൂവില്‍ തുടരുകയാണ്. തിരുവമ്പാടി 124-ാം ബൂത്തില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ കാരണം വോട്ടെടുപ്പ് ആരംഭിച്ചില്ല. രണ്ടാമത് കൊണ്ടുവന്ന വോട്ടിങ് മെഷീനും തകരാറിലായി.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക് പോള്‍ നടത്തി വോട്ടിങ് മെഷീനുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയിരുന്നെങ്കിലും മിക്കയിടത്തും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തേ മോക് പോളിനിടെ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തി. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളില്‍ തകരാറുകള്‍ പരിഹരിച്ച് വരികയാണ്. കോട്ടയം വടവാതൂരില്‍ വിവി പാറ്റ് യന്ത്രം തകരാറില്‍. വോട്ടിങ് മെഷീനില്‍ തകരാറിനെ തുടര്‍ന്ന് പാലക്കാട് കയില്യാട് ആര്‍വിഎല്‍പി സ്‌കൂളില്‍ മോക് പോളിങും നടത്തനായില്ല. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ 68-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങി.

തിരുവനന്തപുരത്ത് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ കരിക്കകം ഹൈ സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 96 ല്‍ മോക് പോളിങ് ആരംഭിക്കാനായില്ല. തിരുവനന്തപുരം ജവഹര്‍ നഗര്‍ 86 നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രവും തകരാറിലായി. ജില്ലയിലെ രണ്ടു പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം തടസപ്പെട്ട മോക് പോളങ് പുനരാരംഭിച്ചു. യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മലബാറില്‍ പലയിടങ്ങളിലും വോട്ടിങ് തടസ്സപ്പെടുന്നു. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി 149 നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറില്‍. കണ്ണൂര്‍ ധര്‍മടം കുന്നിരിക്ക 52 നമ്പര്‍ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW