Wednesday, June 26, 2019 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.56 AM

വോട്ടര്‍ ഐഡി ഭീകരവാദത്തിനെതിരെയുള്ള ആയുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ആവേശത്തിരയിളക്കി അമിത് ഷായുടെ മണ്ഡലത്തില്‍ വോട്ട് ചെയ്തു

PM Narendra Modi

അഹമ്മദാബാദ്: ബിജെപി സംസ്ഥാനാധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗര്‍ മണ്ഡലത്തില്‍ വോട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ റാണിപിലെ നിഷാന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി.

പ്രധാനമന്ത്രിയെ കാത്ത് സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ കാത്തുനിന്നിരുന്നു. അമ്മ ഹീരബെന്നിന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് മോദി വോട്ട് ചെയ്തത്. പിന്നീട് അദ്ദേഹം ഒരു റോഡ് ഷോയെ അനുസ്മരിക്കുന്ന തരത്തിലാണ് അദ്ദേഹം തിരികെ പോയത്.

''ഭീകരവാദം അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും രാജ്യം വലിയ ഭീഷണിയിലാണ് നേരിടുന്നത്. സ്വന്തം നാടായ ഗുജറാത്തില്‍ എത്തി വോട്ട് ചെയ്തത് മഹാ കുംഭമേളയില്‍ കുളിച്ചതിന് തുല്യമായ അനുഭവമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭീകരവാദത്തിന്റെ ആയുധം ഐഇഡിയാണ്. ജനാധിപത്യത്തിന്റെ ശക്തി എന്നത് വോട്ടര്‍ ഐഡിയാണ്. ഐഇഡിയെക്കാള്‍ ശക്തമായ ആയുദ്ധം വോട്ടര്‍ ഐഡിയാണെന്ന് എനിക്ക് ഉറപ്പിച്ച് പറയുവാന്‍ സാധിക്കും വോട്ടേഴ്‌സ് ഐഡിയുടെ ശക്തി എല്ലാവരും മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.''

Ads by Google
Ads by Google
Loading...
TRENDING NOW