Tuesday, June 11, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.50 AM

മരണവീട്ടില്‍ കരയുന്ന സ്ത്രീയെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

viral video

മരണവീടുകളില്‍ പാലിക്കേണ്ട ഔചിത്യം പോലും പാലിക്കാതെ പ്രായഭേദമന്യേ പെരുമാറുന്നവരെ ഈയടുത്തായി നമ്മള്‍ കാണാറുണ്ട്. മരിച്ചയാള്‍ക്ക് നല്‍കേണ്ട ആദരവ് പോലും പാലിക്കാതെ സെല്‍ഫിയെടുക്കുന്ന രീതിയെ സോഷ്യല്‍ മീഡിയ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരക്കാര്‍ക്ക് മാതൃകയാകുകയാണ് ഒരു കുരങ്ങ്.

കര്‍ണാടകയിലെ നര്‍ഗുണ്ടിലാണ് മരണവീട്ടില്‍, കരയുന്ന സ്ത്രീയെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്ന കുരങ്ങന്‍ ശ്രദ്ധേയനാകുന്നത്. ബന്ധുക്കളെല്ലാം മരണപ്പെട്ട 80കാരന്റെ മൃതദേഹത്തിനരികെ വിഷമിച്ചിരിക്കുന്ന സമയത്താണ് കുരങ്ങന്‍ അവിടേക്ക് നടന്ന് വരുന്നത്. കരയുന്ന പലരെയും മാറി മാറി നോക്കിയ ശേഷമാണ് അതില്‍ ഒരാളെ ആശ്വസിപ്പിക്കാന്‍ തുടങ്ങിയത്. മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന, മരിച്ചയാളുടെ ബന്ധുവായ സ്ത്രീയുടെ അടുത്തേക്ക് വന്ന്, അവരുടെ കൈയ്യിലും തോളിലും തട്ടി ആശ്വസിപ്പിക്കുന്ന കുരങ്ങന്‍ സ്ത്രീയുടെ തല തന്റെ മാറത്തേക്കു ചായ്ച്ച് വച്ചും ആശ്വസിപ്പിക്കുന്നുണ്ട്.

ഒരു വര്‍ഷത്തോളമായി പല മരണവീടുകളിലും കുരങ്ങന്‍ ആശ്വാസവുമായി എത്തുന്നുണ്ടെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. മരണവീടുകളിലുള്ളവര്‍ പരസ്പരം ആശ്വസിപ്പിക്കുന്നത് കണ്ട് കുരങ്ങും അതുപോലെ അനുകരിക്കുന്നതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇപ്പോള്‍ ഈ നാട്ടിലെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഈ കുരങ്ങന്‍ വരണമെന്ന സാഹചര്യമാണെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. കുരങ്ങന്റെ ഈ കരുതലോടെയുള്ള പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW