Tuesday, April 23, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.36 AM

ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു, കാലത്തിന്റെ കൈനീട്ടം, ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്; ലാലേട്ടന് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍

bout mohanlal

നടന വിസ്മയം മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നുന്നുവെന്ന വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. പുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ സംവിധായകന്‍ ജിജോയുടെ സ്വപ്നമാണ് ഒരു ലോക സിനിമ ചെയ്യണമെന്നതെന്നും അദ്ദേഹവുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സൗഹൃദ സംഭാഷണത്തില്‍ അദ്ദേഹം പങ്കു വെച്ച ഒരു ഇംഗ്ലീഷ് കഥയാണ് സിനിമയ്ക്കാധാരമായതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആഹ്ലാദാവേശത്തിലാണ് സോഷ്യല്‍മീഡിയയും. ഉദയനാണ് താരം എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കു വെച്ചും വാട്‌സാപ്പ് സ്റ്റാറ്റസാക്കിയുമാണ് ആരാധകര്‍ വാര്‍ത്ത ആഘോഷിക്കുന്നത്.

ഇപ്പോള്‍ മോഹന്‍ലാലിന് ഫെയ്‌സ്ബുക്കിലൂടെ ആശംസകള്‍ നേരുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. '' ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍....!'' - മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

'' എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും... ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി...'' - പൃഥ്വിരാജ് കുറിച്ചു.

Ads by Google
Tuesday 23 Apr 2019 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW