Sunday, June 23, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.09 AM

ബോളിവുഡിന്റെ സ്വന്തം സല്ലു അന്‍പത്തിമൂന്നാം വയസിലും ബാച്ചിലര്‍ ആയി തുടരുകയാണ്; കാരണം ആ ഭയം

getting married

അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളിലും മികവ് പുലര്‍ത്തിയ നടനാണ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു അദ്ദേഹം. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സല്‍മാന് ചീത്ത പേരുകള്‍ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. വംശനാശഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സല്‍മാന്‍ ജയില്‍ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട്.

അന്‍പത്തിമൂന്നാം വയസിലും ബാച്ചിലര്‍ ആയി തുടരുകയാണ് ബോളിവുഡിന്റെ സ്വന്തം സല്ലു. നിരവധി അഭിമുഖങ്ങളില്‍ ഇക്കാര്യം സല്ലുവിനോട് ആരാഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായി മറുപടി അദ്ദേഹം നല്‍കിയിട്ടില്ല. നിരവധി പ്രണയകഥകളിലെ നായകനായിരുന്നെങ്കിലും സല്ലു ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ കരണമെന്താണെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും അറിയാന്‍ ആകാംക്ഷ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് സല്ലു ഇപ്പോഴും ബാച്ചിലര്‍ ആയി തുടരുന്നതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍.

'' സല്‍മാന്‍ ഭായ് എന്നും കുടുംബത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്‌നേഹം നിസ്വാര്‍ത്ഥമാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്തെത്തിയതാണ്. എന്നാല്‍ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാല്‍ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നല്‍കാനായില്ല. പങ്കാളിക്ക് തന്റെ സ്‌നേഹം പൂര്‍ണമായും കൊടുക്കാനായില്ലെങ്കില്‍ അത് നീതികേടാകുമെന്ന് സല്‍മാന്‍ കരുതുന്നു. അതാണ് ഇന്നും അദ്ദേഹം സിംഗിള്‍ ആയി തുടരാനുള്ള കാരണം.

സല്‍മാന്‍ വിവാഹം കഴിച്ചു കാണാന്‍ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം സല്‍മാന്‍ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ മാറ്റിവച്ച് തന്റെ കുടുംബത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ആഗ്രഹിച്ചത്. കുടുംബമാണ് സല്‍മാന് എല്ലാം. സോമി അലിയുമായും സംഗീത ബിജ്ലാനിയുമായുമുണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകള്‍ പോലും അടിച്ചതാണ്. 2000ത്തിന്റെ തുടക്കത്തില്‍ ഐശ്വര്യയുമായുള്ള പ്രണയം വിവാഹത്തിന്റെ വക്കിലെത്തിയതാണ്... കത്രീന കൈഫ് ആ കുടുംബത്തിലെ ആളാകേണ്ടതായിരുന്നു... തനിക്ക് തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാര്‍ത്ഥമായ സ്‌നേഹം പങ്കാളിക്ക് മനസിലാക്കാന്‍ കഴിയുമോ എന്ന ആ ഭയമാണ് അദ്ദേഹത്തെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.''.

സല്‍മാന്‍ഖാന്റെ എറ്റവും പുതിയ ചിത്രമാണ് ഭാരത്. ഈദ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്ന്. അലി അബ്ബാസ് സഫറാണ് സല്‍മാന്റെ പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. തമിഴ്, തെലുങ്ക്,ഹിന്ദി,മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കത്രീന കൈഫ് നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തബു, ദിഷ പഠാണി, സുനില്‍ ഗ്രോവര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW