Saturday, July 06, 2019 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.55 AM

സിവില്‍ സര്‍വീസ്‌ പരീക്ഷ: ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ആര്യയ്‌ക്ക്

പാലാ: സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ദേശീയതലത്തില്‍ ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ കേരളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ആര്യ ആര്‍. നായര്‍ക്ക്‌. 275 ല്‍ 206 മാര്‍ക്കാണ്‌ നേടിയത്‌.
കോട്ടയം കൂരോപ്പട അരവിന്ദം ഹൗസില്‍ റിട്ടയേര്‍ഡ്‌ ലേബര്‍ കമ്മിഷണര്‍ ജി. രാധാകൃഷ്‌ണന്‍ നായരുടെയും സ്‌കൂള്‍ അധ്യാപികയായിരുന്ന സുജാതയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ്‌ ആര്യ. കിടങ്ങൂര്‍ എന്‍ജിനിയറിങ്‌ കോളജില്‍ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷനില്‍ ബി.ടെക്ക്‌ പാസായശേഷം പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഫുള്‍െടെം കോഴ്‌സിനു ചേര്‍ന്ന്‌ സിവില്‍ സര്‍വീസ്‌ പരീക്ഷാ പരിശീലനം പൂര്‍ത്തിയാക്കി.
രണ്ടാമത്തെ ശ്രമത്തിലാണ്‌ ഇന്റര്‍വ്യൂവിനു റെക്കോഡ്‌ മാര്‍ക്കോടെ സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌. ഇപ്പോള്‍ മധ്യപ്രദേശില്‍ ഇന്റലിജന്‍സ്‌ ബ്യൂറോയില്‍ ഉദ്യോഗസ്‌ഥയാണ്‌. സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രിന്‍സിപ്പല്‍ ഡോ. ജോസഫ്‌ വെട്ടിക്കന്‍ അഭിനന്ദനവുമായി ആര്യയുടെ വീട്ടിലെത്തി. സിവില്‍ സര്‍വീസ്‌ പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി പാലാ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍മാത്രമാണ്‌ താന്‍ ക്ലാസിലിരുന്നു പഠിച്ചതെന്നും തന്റെ നേട്ടത്തില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അധികൃതരുടെയും അധ്യാപകരുടെയും പ്രോത്സാഹനത്തിനും സഹായങ്ങള്‍ക്കും നന്ദിപറയാന്‍ വാക്കുകളില്ലെന്നും ആര്യ പറഞ്ഞു.

Ads by Google
Tuesday 23 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW