Monday, July 08, 2019 Last Updated 27 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.55 AM

ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) പ്രവേശനം

uploads/news/2019/04/303402/v3.jpg

തിരുവനന്തപുരം: 2019-ലെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ നടപടിക്രമങ്ങള്‍ ആരംഭിച്ചു.
26ന്‌ രാവിലെ 9 മണി വരെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ഓപ്‌ഷന്‍ കണ്‍ഫര്‍മേഷന്‍, നിലവിലുള്ള ഓപ്‌ഷനുകളുടെ പുനഃക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോഴ്‌സുകളിലേയ്‌ക്ക്‌ ഓപ്‌ഷന്‍ സമര്‍പ്പണം എന്നിവയ്‌ക്കുള്ള സൗകര്യം ലഭ്യമാകും. രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റിലെ ഹോം പേജിലൂടെ ഓണ്‍ലൈന്‍ ഓപ്‌ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേതാണ്‌.
ഓണ്‍ലൈന്‍ ഓപ്‌ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. ഓള്‍ ഇന്ത്യാ ക്വാട്ടയില്‍ ഒഴിവ്‌ വന്ന്‌ സംസ്‌ഥാന ക്വാട്ടയിലേയ്‌ക്ക്‌ തിരികെ ലഭിച്ചേക്കാവുന്ന സീറ്റുകളിലേയ്‌ക്കും, ഒന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം സംസ്‌ഥാന ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേയ്‌ക്കും, പുതുതായി ഉള്‍പ്പെടുത്തിയ സീറ്റുകളിലേയ്‌ക്കും ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതാണ്‌.
വിശദമായി വിജ്‌ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: (0471) 2339101, 2339102, 2339103, 2339104.

Ads by Google
Tuesday 23 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW