Tuesday, April 23, 2019 Last Updated 35 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.52 AM

വിധിയെഴുത്ത്‌ 117 മണ്ഡലങ്ങളില്‍

uploads/news/2019/04/303399/bft1.jpg

കേരളം ഉള്‍പ്പെടെ 13 സംസ്‌ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളില്‍ ഇന്നു വിധിയെഴുത്ത്‌.
പോളിങ്‌ നടക്കുന്ന കര്‍ണാടക, ഗോവ, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്‌, ഛത്തീസ്‌ഗഡ്‌, ഒഡീഷ, പശ്‌ചിമ ബംഗാള്‍, ജമ്മു-കശ്‌മീര്‍, ബിഹാര്‍, അസം, ത്രിപുര ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി എന്നിവയില്‍ ശ്രദ്ധാകേന്ദ്രം കഴിഞ്ഞതവണ ബി.ജെ.പി. തൂത്തുവാരിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തട്ടകമായ ഗുജറാത്താണ്‌.
കോണ്‍ഗ്രസ്‌ - ജെ.ഡി.(എസ്‌)സഖ്യവും ബി.ജെ.പിയും തമ്മിലാണ്‌ കര്‍ണാടകയിലെ പോരാട്ടം. നിലവില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്‌ കൂടിയാകും തെരഞ്ഞെടുപ്പു ഫലം.
രണ്ടാം ഘട്ടത്തില്‍ വ്യാപക ആക്രമണം നടന്ന പശ്‌ചിമ ബംഗാളില്‍ ഇത്തവണ അര്‍ധസൈനിക വിഭാഗത്തെ കൂടുതല്‍ നിയോഗിച്ച്‌ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്‌. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണു പശ്‌ചിമ ബംഗാളിലെ ഭൂരിഭാഗ മണ്ഡലങ്ങളിലും പ്രധാന മത്സരം. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എല്‍.കെ. അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധിനഗറില്‍നിന്ന്‌ ലോക്‌സഭയിലേക്കു കന്നിയങ്കം കുറിച്ച ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ എന്നിവരാണ്‌ മൂന്നാം ഘട്ടത്തിലെ താരപ്രമുഖര്‍.
ബി.ജെ.പിയുടെ പരീക്ഷണശാലയായിരുന്ന ഗുജറാത്തില്‍ കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റമാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അഹമ്മദാബാദില്‍ പ്രവര്‍ത്തക സമിതി യോഗം നടത്തിയും രാഹുലിന്റെയും പ്രിയങ്കയുടെയും റാലികളിലൂടെയും പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്തിയാണ്‌ കോണ്‍ഗ്രസിന്റെ വരവ്‌. എന്നാല്‍ അടിത്തറ തകര്‍ന്ന സംഘടനാ സംവിധാനമാണ്‌ കോണ്‍ഗ്രസ്‌ നേരിടുന്ന പ്രധാന വെല്ലുവിളി.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍നിന്ന്‌ മത്സരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവിന്റെ വിധിയും ഇന്നെഴുതും. യു.പി യില്‍ രൂപപ്പെട്ട എസ്‌.പി - ബി.എസ്‌.പി മഹാ സഖ്യത്തിന്റെ സ്‌ഥാനാര്‍ത്ഥിയാണ്‌ മുലായം. 24 വര്‍ഷത്തെ രാഷ്ര്‌ടീയ വൈരം മാറ്റിവച്ച്‌ ബി.എസ്‌.പി. നേതാവ്‌ മായാവതി, മുലായത്തിനൊപ്പം മെയിന്‍ പുരിയിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുത്തിരുന്നു.
ഫിറോസാബാദില്‍ യാദവ കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുലായത്തിന്റെ അനുജന്‍ ശിവപാല്‍ യാദവും മുലായത്തിന്റെ ബന്ധു രാംഗോപാല്‍ യാദവിന്റെ മകന്‍ അക്ഷയ്‌ യാദവും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്‌.
രാംപുരാണു മറ്റൊരു ശ്രദ്ധേയമണ്ഡലം. ഇവിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അസംഖാനെ നേരിടുന്നത്‌ ബി.ജെ.പിയിലെ ജയപ്രദയാണ്‌. ബിഹാറിലെ മധേപുരയില്‍നിന്ന്‌ ആര്‍.ജെ.ഡി. ടിക്കറ്റില്‍ ലോക്‌താന്ത്രിക്‌ ജനതാദള്‍ നേതാവ്‌ ശരത്‌ യാദവ്‌ ജനവിധി തേടുന്നു.
മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ എന്‍.സി.പി. നേതാവ്‌ ശരത്‌ പവാറിന്റെ മകള്‍ സുപ്രിയ സുലെ, യു.പി.യിലെ പിലിഭിത്തില്‍ ബി.ജെ.പിയിലെ വരുണ്‍ ഗാന്ധി, ഗുല്‍ബര്‍ഗയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഉത്തരകന്നടയില്‍ അനന്ത്‌കുമാര്‍ ഹെഗ്‌ഡെ, ഷിമോഗയില്‍ ബി.വൈ. രാഘവേന്ദ്ര തുടങ്ങിയവരും ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 23 Apr 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW