Thursday, June 13, 2019 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.46 AM

വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്‌റ്റില്‍

uploads/news/2019/04/303386/c5.jpg

പറവൂര്‍: കാണാതായ വയോധികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ മകന്‍ അറസ്‌റ്റില്‍. മൃതദേഹം കുറുപ്പശേരി കാഞ്ചനവല്ലി(72)യുടേതാണെന്നു തിരിച്ചറിഞ്ഞു. ഇവരുടെ മകന്‍ സുരേഷാ(54)ണ്‌ അറസ്‌റ്റിലായത്‌. അമ്മയെ കൊലപ്പെടുത്തിയതാണെന്നു സുരേഷ്‌ പോലീസിനോടു സമ്മതിച്ചു.
പുറത്തെടുത്ത മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. സമീപവാസികളാണു മൃതദേഹം തിരിച്ചറിഞ്ഞത്‌. കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിനു സമീപമാണു കാഞ്ചനവല്ലിയുടെ വീട്‌. വീടിനു പിന്നിലുള്ള ചിറയുടെ സമീപത്തെ കുറ്റിക്കാട്ടിലാണു മൃതദേഹം കണ്ടെത്തിയത്‌. നാലുദിവസത്തെ പഴക്കമുണ്ട്‌.
അറസ്‌റ്റിലായ സുരേഷ്‌ മോഷണമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്‌. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഇടയ്‌ക്കിടെ അമ്മ താമസിക്കുന്ന വീട്ടില്‍ വന്നിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കുന്നതും മര്‍ദിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ 18-നാണ്‌ സംഭവം. മദ്യപിച്ചെത്തിയ സുരേഷ്‌ അമ്മയുടെ സ്വര്‍ണം ആവശ്യപ്പെട്ടു. മാലയില്‍ പിടിച്ചുവലിച്ചെങ്കിലും കാഞ്ചനവല്ലി എതിര്‍ത്തു. ഇതേത്തുടര്‍ന്ന്‌ സുരേഷ്‌ കരിങ്കല്ലുകൊണ്ട്‌ അമ്മയുടെ തലയ്‌ക്കടിച്ചു. മരിച്ചെന്ന്‌ ഉറപ്പായതോടെ കാഞ്ചനവല്ലിയുടെ കമ്മലും വളയും മാലയും ഊരിയെടുത്തു. അന്നു രാത്രിതന്നെ മദ്യലഹരിയില്‍ മൃതദേഹം വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലെത്തിച്ച്‌ കുഴിച്ചിട്ടു. കവര്‍ന്ന മാല മുക്കുപണ്ടമായിരുന്നു. വളയും കമ്മലും പറവൂരിലെ സ്വകാര്യസ്‌ഥാപനത്തില്‍ 25,000 രൂപയ്‌ക്കു പണയംവച്ചു. പിടിയിലാകുമ്പോള്‍ 22,000 രൂപയും പണയംവച്ച രസീതും കൈവശമുണ്ടായിരുന്നു.
കാഞ്ചനവല്ലിയെ കാണാതായതോടെ സമീപവാസികളുടെ അന്വേഷണത്തിലാണു കൊലപാതകം പുറംലോകമറിഞ്ഞത്‌. നാട്ടുകാരും പോലീസും ചേര്‍ന്നാണു സുരേഷിനെ പിടികൂടിയത്‌. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Ads by Google
Tuesday 23 Apr 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW