Friday, June 28, 2019 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.33 AM

എല്ലാമൊരുങ്ങി ; വിധിയെഴുത്ത്‌ ഇന്ന്‌

uploads/news/2019/04/303373/k1.jpg

2,61,51,534 വോട്ടര്‍മാര്‍. കന്നിക്കാര്‍-2,88,191, ട്രാന്‍സ്‌ജെന്‍ഡര്‍-174, ഭിന്നശേഷിക്കാര്‍- 1,35,357
കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്‌, കുറവ്‌ വയനാട്ടില്‍
പോളിങ്‌ സ്‌റ്റേഷനുകള്‍-24,970, വനിതകള്‍ നിയന്ത്രിക്കുന്നത്‌ 240
പ്രശ്‌നസാധ്യതാ സ്‌റ്റേഷനുകള്‍-3621, ബൂത്തുകള്‍-831, തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകള്‍-359
1,01,140 പോളിങ്‌ ഉദ്യോഗസ്‌ഥര്‍
പോളിങ്‌ രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറ്‌ വരെ
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക്‌ 11 തിരിച്ചറിയല്‍ രേഖകളിലൊന്ന്‌ മതി
സുരക്ഷയ്‌ക്കായി 57 കമ്പനി കേന്ദ്രസേന, 58,138 പോലീസ്‌ ഉദ്യോഗസ്‌ഥര്‍
സ്‌ഥാനാര്‍ഥികള്‍-227,
വനിതകള്‍ - 23
വോട്ടെണ്ണല്‍ മേയ്‌ 23ന്‌, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍-55

വോട്ട്‌ ചെയ്യേണ്ടത്‌ ഇങ്ങനെ

വോട്ട്‌ ചെയ്യാനായി ഒരുക്കിയ സ്‌ഥലത്തേക്കു വോട്ടര്‍ എത്തുമ്പോഴേക്കും പോളിങ്‌ ഓഫീസര്‍ ബാലറ്റ്‌ യൂണിറ്റ്‌ സജ്‌ജമാക്കിയിരിക്കും. വോട്ടിങ്‌ യന്ത്രത്തില്‍, വോട്ട്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്‌ഥാനാര്‍ഥിയുടെ പേരിന്‌/ചിഹ്‌നത്തിന്‌ നേരേയുള്ള നീല ബട്ടണ്‍ അമര്‍ത്തുക. വോട്ട്‌ ചെയ്‌ത സ്‌ഥാനാര്‍ഥിയുടെ പേരിന്‌/ചിഹ്‌നത്തിന്‌ നേരേയുള്ള ചുവന്ന ലൈറ്റ്‌ കത്തും.

ചെയ്‌ത വോട്ട്‌ കാണാം

വോട്ട്‌ ചെയ്‌ത സ്‌ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്‌, ചിഹ്‌നം എന്നിവ അച്ചടിച്ച സ്ലിപ്പ്‌ ബാലറ്റ്‌ യൂണിറ്റിനു സമീപത്തുള്ള വിവി പാറ്റ്‌ യന്ത്രത്തിലെ പ്രിന്ററില്‍ കാണാം. ഏഴു സെക്കന്‍ഡ്‌ കഴിയുമ്പോള്‍ സ്ലിപ്പ്‌ യന്ത്രത്തിലെ പെട്ടിയിലേക്കു വീഴും. ബീപ്‌ ശബ്‌ദം കേള്‍ക്കുകയും ചെയ്യും.

തിരിച്ചറിയലിനു രേഖകള്‍ പലത്‌

തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ കൈവശമില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്കു വോട്ട്‌ രേഖപ്പെടുത്താം. പാസ്‌പോര്‍ട്ട്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, കേന്ദ്ര/സംസ്‌ഥാന സര്‍ക്കാരുകള്‍/പൊതുമേഖലാ സ്‌ഥാപനങ്ങള്‍/പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികള്‍ എന്നിവര്‍ നല്‍കുന്ന സര്‍വീസ്‌ തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക്‌/പോസ്‌റ്റ്‌ ഓഫീസ്‌ പാസ്‌ ബുക്ക്‌ (സഹകരണ ബാങ്കുകളുടേത്‌ പോരാ), പാന്‍ കാര്‍ഡ്‌, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌, തൊഴിലുറപ്പ്‌ പദ്ധതി ജോബ്‌ കാര്‍ഡ്‌, ആരോഗ്യ ഇന്‍ഷുറന്‍സ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ എന്നിവയിലൊന്നു മതി.

Ads by Google
Tuesday 23 Apr 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW