Saturday, June 29, 2019 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.33 AM

കല്ലടയാറ്റില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

uploads/news/2019/04/303370/k4.jpg

അടൂര്‍: കല്ലടയാറ്റില്‍ മണ്ണടി തെങ്ങാംപുഴ കടവില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കളായ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മണ്ണടി കണ്ണം തുണ്ടില്‍ നാസറുദ്ദീന്റെ മക്കളായ നാസീം(19), സഹോദരന്‍ നിയാസ്‌ (16), നാസറുദ്ദീന്റെ ഭാര്യാസഹോദരന്‍ പോരുവഴി അമ്പലത്തും ഭാഗം മാജിദ മന്‍സിലില്‍ നജീബിന്റെ മകന്‍ അജ്‌മല്‍ഷാ (16) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടേ കാലോടെയാണ്‌ അപകടം.
നാസീമും നിയാസും ബന്ധുക്കളായ അജ്‌മല്‍ഷായും അജ്‌മലും ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘമാണ്‌ പതിനൊന്നരയോടെ കുളിക്കാനിറങ്ങിയത്‌. നീന്തല്‍ അറിയാത്തതിനാല്‍ അജ്‌മല്‍ ആഴമുള്ളിടത്തേക്ക്‌ ഇറങ്ങിയില്ല. നാസീം കുളി കഴിഞ്ഞു കരയ്‌ക്ക്‌ കയറുന്നതിനിടെ മണല്‍ വാരിയ കയത്തിലെ ചുഴിയില്‍ നിയാസും അജ്‌മല്‍ ഷായും അകപ്പെട്ടത്‌. ഇതുകണ്ട്‌ അജ്‌മല്‍ നിലവിളിച്ചു.
ഓടിയെത്തിയ നാസീം ആറ്റിലേക്ക്‌ എടുത്ത്‌ ചാടി. ഇതോടെ മൂവരും നിലയില്ലാകയത്തിലേക്ക്‌ മുങ്ങിത്താണു. നിലവിളി കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ മുക്കാല്‍ മണിക്കൂറോളം നടത്തിയ തെരച്ചിലിനിടയിലാണ്‌ 100 മീറ്റര്‍ താഴെയായി പാറയിടുക്കുള്ള ഭാഗത്തുനിന്നു മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.
കുളക്കട ജി.വി എച്ച്‌.എസില്‍ നിന്നും പ്ലസ്‌ ടൂ പഠനം പൂര്‍ത്തിയാക്കി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നാസീം. മാതാവ്‌: സബീല. ചക്കുവള്ളി ഗവ. എച്ച്‌. എസ്‌. എസിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയാണ്‌ അജ്‌മല്‍ ഷാ. ഇന്നലെ രാവിലെയാണ്‌ മണ്ണടിയിലെ ബന്ധുവീട്ടില്‍ എത്തിയത്‌.
മാതാവ്‌: മാജിദ. മൂവരുടേയും മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. സഹോദരങ്ങളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മണ്ണടി മുടിപ്പുര ജുമാ മസ്‌ജിദിലും അജ്‌മല്‍ ഷായുടേത്‌ പോരുവഴി മുസ്ലീം ജമാഅത്ത്‌ ഖബര്‍സ്‌ഥാനിലും കബറടക്കി.

Ads by Google
Tuesday 23 Apr 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW