Tuesday, April 23, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.27 AM

ബാരാമതി പവാറിന്‌ കുടുംബക്കാര്യം

uploads/news/2019/04/303337/d6.jpg

വോട്ടെണ്ണും വരെ കാത്തിരിക്കാതെ തന്നെ ആര്‌ ജയിക്കുമെന്ന്‌ നിസംശയം പറയാവുന്ന ചുരുക്കം ചില മണ്ഡലങ്ങളേ രാജ്യത്തുള്ളൂ - അതിലൊന്നായിരുന്നു മഹാരാഷ്ര്‌ടയിലെ ബാരാമതി. അതു കൊണ്ട്‌ തന്നെ മണ്ഡലത്തില്‍ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കാനിരിക്കെ ചങ്കിടിപ്പ്‌ തെല്ലുമില്ല സുപ്രിയയ്‌ക്ക്‌.
എന്‍.സി.പി നേതാവും മഹാരാഷ്ര്‌ടാ രാഷ്‌ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവുമായ ശരത്‌ പവാറിന്റെ മകള്‍ സുപ്രിയ സുലേയ്‌ക്ക്‌ ഇത്‌, മണ്ഡലത്തില്‍ മൂന്നാം അങ്കമാണ്‌. അതേ സമയം കഴിഞ്ഞ തവണ മോഡി തരംഗത്തില്‍ കുത്തനെ ഇടിഞ്ഞ ഭൂരിപക്ഷം എന്‍.സി.പിയ്‌ക്ക്‌ ആശങ്കയ്‌ക്ക്‌ വക നല്‍കുന്നുമുണ്ട്‌. ഈ കണക്ക്‌ ചൂണ്ടി കാണിച്ച്‌ തന്നെ ഇത്തവണ ചരിത്രം തിരുത്തുമെന്നാണ്‌ ബി.ജെ.പിയുടെ കട്ടായം.
മൂന്ന്‌ പതിറ്റാണ്ടോളമായി പവാര്‍ കുടുംബത്തിന്റെ ആഭ്യന്തര കാര്യമാണ്‌ ബാരാമതിയിലെ തെരഞ്ഞെടുപ്പ്‌. ഒന്നുകില്‍ പവാര്‍; അല്ലെങ്കില്‍ പവാര്‍ കുടുംബത്തില്‍ നിന്നൊരാള്‍ - ബാരാമതിയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മറ്റൊരാള്‍ ഇക്കാലയളവില്‍ ലോക്‌സഭയിലെത്തിയിട്ടില്ല. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ വിശാല സഖ്യത്തിന്‌ ചരട്‌ വലിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ചുമതലപ്പെടുത്തിയത്‌ പവാറിനെയാണ്‌. രാജ്യസഭയിലേക്ക്‌ കളം മാറ്റിയ പവാര്‍ ഇത്തവണ മത്സര രംഗത്തില്ല.
എന്‍.സി.പി- കോണ്‍ഗ്രസ്‌ സഖ്യമാണ്‌ മഹാരാഷ്ര്‌ടയില്‍ ബി.ജെ.പി - ശിവസേനാ സഖ്യത്തെ നേരിടുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം രൂപപ്പെടുന്ന രാഷ്ര്‌ടീയ സാഹചര്യം വിലയിരുത്തി എന്‍.സി.പി, ബി.ജെ.പി പക്ഷത്തേക്ക്‌ ചായുമോയെന്ന്‌ കോണ്‍ഗ്രസിനും ശിവസേനയ്‌ക്കും ഒരേ പോലെ ആശങ്കയുണ്ട്‌. എന്‍.സി.പിയുമായി അടുപ്പം വേണ്ടെന്ന്‌ ശിവസേന ബി.ജെ.പി താക്കീത്‌ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം കൈയോടെ തള്ളുകയാണ്‌ സുപ്രിയ. ഒരു കാരണവശാലും ബി.ജെ.പിയ്‌ക്ക്‌ പിന്തുണ നല്‍കില്ലെന്നാണ്‌ സുപ്രിയയുടെ ഉറപ്പ്‌.
കരിമ്പിന്റേയും പഞ്ചസാര ഫാക്‌ടറികളുടേയും നാടാണ്‌ ബാരാമതി. എന്നാല്‍ ബാരാമതിയെ ലോകമറിയുന്നത്‌ ശരത്‌ പവാറിലൂടെയാണ്‌. ബാരാമതിക്കാരുടെ പിന്തുണയോടെയാണ്‌ പവാറിന്റെ വളര്‍ച്ച. പവാര്‍ രാജ്യസഭയിലേക്ക്‌ മാറിയതോടെ കുടുംബ പാരമ്പര്യം നിലനിര്‍ത്താനായാണ്‌ സുപ്രിയയെത്തിയത്‌.

Ads by Google
Tuesday 23 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW