Sunday, July 21, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.27 AM

ഗൗതം ഗംഭീര്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി

uploads/news/2019/04/303333/d12.jpg

ന്യൂഡല്‍ഹി: ബി.ജെ.പി. സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറും. ഈസ്‌റ്റ്‌ ഡല്‍ഹി മണ്ഡലത്തില്‍നിന്നുള്ള സ്‌ഥാനാര്‍ഥിയാണു ഗംഭീര്‍. ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖിയാണു സ്‌ഥാനാര്‍ഥി. കഴിഞ്ഞ മാസമാണു ഗംഭീര്‍ ബി.ജെ.പിയിലെത്തിയത്‌.
അതിനിടെ, ക്രിക്കറ്റ്‌ താരവും കോണ്‍ഗ്രസ്‌ നേതാവുമായ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിനു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ 72 മണിക്കൂര്‍ പ്രചാരണ വിലക്ക്‌ ഏര്‍പ്പെടുത്തി. ബിഹാറിലെ മുസ്‌ലിം സമുദായം അവരുടെ വോട്ട്‌ വിഭജിക്കുന്നതിനെതിരേ നടത്തിയ പരാമര്‍ശം പെരുമാറ്റച്ചട്ടലംഘനമായി കണ്ടാണ്‌ നടപടി. പൊതുചടങ്ങുകളിലും റാലികളിലും റോഡ്‌ ഷോകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നതിനും പരസ്യപ്രസ്‌താവന നടത്തുന്നതിനുമാണ്‌ വിലക്ക്‌.

Ads by Google
Tuesday 23 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW