Wednesday, May 22, 2019 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.27 AM

അപകീര്‍ത്തിക്കേസില്‍ സ്‌മൃതി ഇറാനിക്കു നോട്ടീസ്‌

uploads/news/2019/04/303329/d8.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതാവിന്റെ അപകീര്‍ത്തിക്കേസില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക്‌ സുപ്രീംകോടതിയുടെ നോട്ടീസ്‌. സഞ്‌ജയ്‌നിരൂപം നല്‍കിയ ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്‌ നോട്ടീസയച്ചത്‌.
2012-ല്‍ ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ നടത്തിയ ചാനല്‍ചര്‍ച്ചയില്‍ ഇരുവരും പരസ്‌പരം ചെളിവാരിയെറിഞ്ഞതാണു കേസിനാസ്‌പദമായ സംഭവം. അതിരുവിട്ടു വ്യക്‌തിഹത്യ നടന്നെന്നു കാട്ടി രണ്ടു നേതാക്കളും പരസ്‌പരം മാനനഷ്‌ടക്കേസ്‌ ഫയല്‍ചെയ്‌തു.
സ്‌മൃതിക്ക്‌ വിചാരണക്കോടതി സമന്‍സ്‌ അയച്ചത്‌ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പുറമേ ഹര്‍ജി റദ്ദാക്കിയ കോടതി, നിരുപമിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്നും വ്യക്‌തമാക്കി. ഇരുകൂട്ടരോടും കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ കഴിഞ്ഞ ഡിസംബര്‍ 19 ലെ ഉത്തരവിനെതിരേയാണ്‌ സഞ്‌ജയ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

Ads by Google
Tuesday 23 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW