Tuesday, May 21, 2019 Last Updated 26 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.22 AM

ഡെന്‍മാര്‍ക്കിലെ കോടീശ്വരന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടു

uploads/news/2019/04/303316/in6.jpg

കോപ്പന്‍ഹെഗണ്‍: ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ ഡെന്‍മാര്‍ക്കിലെ ശതകോടീശ്വരന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടു. ഓണ്‍ലൈന്‍ വസ്‌ത്ര വിപണന ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ വെറോ മോന്‍ഡ, ജാക്‌ ആന്‍ഡ്‌ ജോണ്‍സ്‌ എന്നിവയുടെ ഉടമസ്‌ഥനായ ആണ്‍ഡ്രസ്‌ ഹോച്‌ പോവ്‌സെന്റെ നാലു മക്കളില്‍ മൂന്നുപേരാണു കൊല്ലപ്പെട്ടത്‌.
ഇദ്ദേഹത്തിന്റെ കുടുംബം ആക്രമണം നടക്കുന്ന സമയത്ത്‌ ശ്രീലങ്കയില്‍ അവധിയാഘോഷത്തിലായിരുന്നെന്നു ഡാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പോവ്‌സെന്റെ ബ്രാന്‍ഡ്‌ ഇനങ്ങള്‍ കൂടുതലും വിറ്റഴിച്ചിരുന്നത്‌ ബ്രിട്ടീഷ്‌ ഓണ്‍ലൈന്‍ റീടെയിലറായ അസോസ്‌ ഡോട്‌ കോമും, ജര്‍മന്‍ ഓണ്‍ലൈന്‍ റീടെയ്‌ലറായ സലാണ്ടോയുമാണ്‌. യു.കെയിലെയും സ്‌കോട്‌ലന്‍ഡിലെയും ഏറ്റവും വലിയ ഭൂവുടമയും ഇദ്ദേഹമാണ്‌.

Ads by Google
Tuesday 23 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW