Wednesday, May 22, 2019 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.22 AM

ശ്രീലങ്കയുടെ സ്വാസ്‌ഥ്യം കെടുത്തി, എല്‍.ടി.ടി.ഇക്കുശേഷം എന്‍.ടി.ജെ.

uploads/news/2019/04/303314/in4.jpg

കൊളംബോ: എല്‍.ടി.ടി.ഇക്കുശേഷം ശ്രീലങ്കയെ വിറപ്പിച്ച ഭീകരാക്രമണത്തിനു പിന്നില്‍ "നാഷണല്‍ തൗഷീത്‌ ജമാഅത്ത്‌"(എന്‍.ടി.ജെ) എന്ന ജിഹാദി ഭീകരസംഘടന. "ദേശീയ ഏകോപനസംഘം" എന്നാണു നാഷണല്‍ തൗഷീത്‌ ജമാഅത്ത്‌ എന്ന വാക്കിനര്‍ത്ഥം. ആഗോളഭീകരവാദം ശ്രീലങ്കയിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു സംഘടനയുടെ പ്രവര്‍ത്തനം.
ശ്രീലങ്കയിലെ ബുദ്ധമതാനുയായികളുമായി നിരന്തരസംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന എന്‍.ടി.ജെയുടെ പ്രവര്‍ത്തനത്തെ രാജ്യത്തെ വിവിധ മുസ്ലിം സംഘടനകള്‍ 2016-ല്‍ത്തന്നെ അപലപിച്ചിരുന്നു. കുട്ടികളില്‍ ഉള്‍പ്പെടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിവയ്‌ക്കുന്നു. വംശീയവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ സംഘടനയുടെ നേതാക്കളില്‍ ഒരാളായ അബ്‌ദുള്‍ റാസിക്‌ അറസ്‌റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം വ്യാപകമായി ബുദ്ധപ്രതിമകള്‍ നശിപ്പിക്കപ്പെട്ടതിനു പിന്നിലും എന്‍.ടി.ജെയുടെ കരങ്ങളുണ്ടായിരുന്നു.
ഈസ്‌റ്റര്‍ ദിനത്തിലെ സ്‌ഫോടനപരമ്പരയ്‌ക്ക്‌ 10 ദിവസം മുമ്പുതന്നെ എന്‍.ടി.ജെ. രാജ്യത്തെ ക്രിസ്‌ത്യന്‍ പള്ളികളിലും ഇന്ത്യന്‍ ഹൈക്കമ്മിഷനിലും ചാവേറാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണു വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്ന കാര്യം പരിശോധിക്കുമെന്നു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറയുന്നു. ആക്രമണം നടത്തിയ ഏഴു ചാവേറുകള്‍ ശ്രീലങ്കക്കാരാണെന്നും ആസൂത്രണത്തിനു പിന്നില്‍ വിദേശബന്ധം സംശയിക്കുന്നെന്നും ആരോഗ്യമന്ത്രി രജിത സേനാരത്‌നെ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Tuesday 23 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW