Tuesday, July 09, 2019 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 04.32 PM

കീര്‍ത്തി സുരേഷും ജാന്‍വി കപൂറും കണ്ടുമുട്ടി; താരപുത്രിമാരുടെ ചിത്രങ്ങള്‍ വൈറല്‍

Jhanvi Kapoor, Keerthi Suresh

മലയാളികളുടെ പ്രിയതാരം മേനകയുടെ മകള്‍ കീര്‍ത്തി സൂരേഷും അന്തരിച്ച നടി ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറും കണ്ടുമുട്ടിയ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തിസുരേഷ്. ബോളിവുഡിലേക്ക് താരത്തെ ജാന്‍വി സ്വാഗതം ചെയ്തിട്ടുണ്ട്. മഹനദി കണ്ടതിനു ശേഷം കീര്‍ത്തിയുടെ വലിയ ഫാനായി മാറിയിരിക്കുകയാണ് താനെന്നും ജാന്‍വി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇവര്‍ക്കൊപ്പം അച്ഛനും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറും ഉണ്ട്.

ബധായി ഹോ ഒരുക്കിയ അമിത് ശര്‍മയുടെ സ്‌പോട്ട് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി നായികാ വേഷത്തിലെത്തുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ കോച്ച് സയ്യ്ദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ മേല്‍നോട്ടത്തില്‍ 1951,1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഫൈനലിന്‍ എത്തുകയും ചെയ്തിരുന്നു. അജയ് ദേവ്ഗണ്‍ സയ്ദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW