Saturday, May 25, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 10.33 AM

പ്രതിദിനം ഒരു ജിബി ഡാറ്റ വെറും 16 രൂപയ്ക്ക്, പുതിയ പ്ലാനുമായി വോഡഫോണ്‍

uploads/news/2019/04/303193/Tech220419a.jpg

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫറുമായി വോഡഫോണ്‍. ഫില്‍മി റീച്ചാര്‍ജ് എന്ന പേരില്‍ 16 രൂപയുടെ ഓഫറാണിത്. ഇന്റര്‍നെറ്റ് ഡാറ്റ മാത്രമാണ് ഓഫറില്‍ ലഭ്യമാവുക. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2ജി/3ജി/4ജി ഡാറ്റ ലഭ്യമാവും. ഓഫറിന്റെ വാലിഡിറ്റി 24 മണിക്കൂര്‍ ആണ്. വോഡഫോണിന്റെ വെബ്‌സൈറ്റില്‍ നിന്നും, മൈ വോഡഫോണ്‍ ആപ്പില്‍ നിന്നും, റീട്ടെയിലര്‍മാരില്‍ നിന്നും ഓഫര്‍ ലഭിക്കും.

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, ചെന്നൈ, ഗുജറാത്ത്, ഹരിയാന, ജമ്മു-കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, ഗോവ, മുംബൈ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭിക്കുക. നിലവിൽ 33 രൂപ, 49 രൂപ, 98 രൂപ എന്നിങ്ങനെയുള്ള ഡാറ്റാപ്ലാനുകളും വോഡഫോണ്‍ നല്‍കിവരുന്നുണ്ട്.

റിലയന്‍സ് ജിയോ 21 രൂപയുടെ ഡാറ്റാ പ്ലാനാണ് നൽകുന്നത്. 21 രൂപയ്ക്ക് ഒരു ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. എയര്‍ടെലിന് നിലവില്‍ 1 ജിബി ഡാറ്റാ ഓഫറുകളില്ല. എന്നാല്‍ 29 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ 520 എം ബി ഡാറ്റ എയര്‍ടെല്‍ നല്‍കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW