Wednesday, June 26, 2019 Last Updated 26 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 10.16 AM

പാസ്റ്റര്‍ കുമാന്‍ അള്‍ത്താരയില്‍ എത്തും മുമ്പ് സ്‌ഫോടനം സംശയം ജനിപ്പിച്ച യുവാവ് സ്‌ഫോടനം നടത്തി ; പള്ളിക്കുള്ളില്‍ ചോരപ്പുഴയൊഴുകി, എങ്ങും മൃതദേഹം ചിതറിക്കിടന്നു

uploads/news/2019/04/303188/blast.jpg

കൊളംബോ: നന്നായി വസ്ത്രധാരണം ചെയ്ത പുറത്ത് ഒരു ബാഗ് ധരിച്ചിരുന്ന യുവാവിനെ കണ്ടപ്പോള്‍ അപരിചിതനായി തോന്നിയത് കൊണ്ടാണ് ഫാ. കുമരന്‍ അയാള്‍ ആരാണെന്നും പേരെന്താണെന്നും ചോദിച്ചത്. താനൊരു മുസ്‌ളീമാണെന്നും പള്ളി കാണാന്‍ വന്നതാണെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് പുരോഹിതന്‍ അള്‍ത്താരയിലേക്ക് നടന്നു നീങ്ങൂമ്പോഴേയ്ക്കും കാതടപ്പിക്കുന്ന ശബദ്ം കേട്ടു. ശ്രീലങ്കയെ നടുക്കി ഏകദേശം മുന്നൂറോളം പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയില്‍ ബട്ടിക്കലോവ പള്ളിയില്‍ 28 പേരായിരുന്നു കൊല്ലപ്പെട്ടത്.

ഈസ്റ്റര്‍ ആരാധന തുടങ്ങുന്നതിന് മുമ്പ് 8.30 യോടെയായിരുന്നു ബട്ടിക്കലോവയിലെ സിയോണ്‍ പള്ളിയില്‍ പാസ്റ്റര്‍ കുമരന്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന അപരിചിതനെ ശ്രദ്ധിച്ചത്. ഒരു ബാഗ് പുറത്തിട്ട് നന്നായി വസ്ത്രധാരണം ചെയ്ത അയാള്‍ വാതില്‍പ്പടിയിലായിരുന്നു നിന്നിരുന്നത്. കണ്ടിട്ട് ചിരപരിചിതനെപ്പോലെ തോന്നാതിരുന്നതിനാല്‍ പേരും നാളും ചോദിച്ചു. ഇതിനകം തന്നെ പള്ളി വിശ്വാസികളെ കൊണ്ടു നിറഞ്ഞിരുന്നു. യുവാവ് താന്‍ മുസ്‌ളീമാണെന്നും പള്ളി കാണാന്‍ കയറിയതാണെന്നും മറുപടി പറഞ്ഞു. അസ്വാഭാവികത തോന്നിയതിനാല്‍ പാസ്റ്റര്‍ കുമരന്‍ പയ്യനെ സംശയദൃഷ്ടിയോടെയാണ് നോക്കിയത്. ഇതിനിടയില്‍ മതചടങ്ങിനായി എത്തിയ മറ്റ് പുരോഹിതന്മാര്‍ ആരാധന തുടങ്ങാന്‍ നിര്‍ബ്ബന്ധം പിടിച്ചു. പാസ്റ്റര്‍ അള്‍ത്താരയിലേക്ക് നീങ്ങിയതും സ്‌ഫോടനവും നടന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ കണ്ട കാഴ്ച ഇപ്പോഴും പാസ്റ്ററെ ഞടുക്കുകയാണ്. ഭീത്തിയിലേക്കും മറ്റും രക്തം ചിതറിത്തെറിച്ചു. താഴെ വീണുകിടക്കുന്ന മനുഷ്യര്‍ക്കിടയില്‍ രക്തപ്പുഴ ഒഴുകുന്നു. വീണു കിടക്കുന്നവരില്‍ കൂടുതലും കുട്ടികളായിരുന്നു. ഒന്നാം നിലയില്‍ സണ്‍ഡേക്‌ളാസ്സ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. മരണമടഞ്ഞ 28 പേരില്‍ 12 ും കുട്ടികളായിരുന്നു. രണ്ടു പേരുടെ നില ഗുരുതരമാണ്. പറയുമ്പോള്‍ കുമരന്റെ ശബ്ദം വിറയ്ക്കുകയായിരുന്നു. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ബട്ടിക്കലോവ. ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം മുമ്പ് കേട്ടിട്ടില്ലാത്തവര്‍ ആദ്യം ഓര്‍ത്തത് ടയര്‍ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു.

ഫയര്‍ എഞ്ചിനും ആംബുലന്‍സും പാഞ്ഞു പോകുമ്പോഴായിരുന്നു പലരും സ്‌ഫോടനം ആണെന്ന് അറിഞ്ഞത്. രക്തവും ശരീരഭാഗങ്ങളും ചിതറിക്കിടക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ഹൃദയഭേദകമാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. 41 കാരനായ ടാക്‌സി ഡ്രൈവര്‍ അരശരത്‌നത്തിന്റെ മകന്‍ 13 കാരന്‍ ജാക്‌സണും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. എട്ടാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയായ ജാക്‌സണ്‍ അരശരത്‌നത്തിന്റെ ഏക മകനായിരുന്നു. ഇയാളുടെ മൂത്ത രണ്ടു സഹോദരിമാരും കൊല്ലപ്പെട്ടു. രണ്ടു ഇളയ സഹോദരിമാര്‍ക്കും സഹോദരീഭര്‍ത്താവിനും സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. സുഹൃത്ത് രമേഷും കൊല്ലപ്പെട്ടു.

അപരിചിതത്വം തോന്നിയതിനെ തുടര്‍ന്ന് ചാവേറിനെ രമേശ് ചോദ്യം ചെയ്തിരുന്നു. പേരും വീടും ചോദിച്ച ശേഷം ഇയാളെ വാതിലിന് അപ്പുറത്തേക്ക് തള്ളിമാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചാവേര്‍ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 32 കാരി രമ്യ വെള്ളം കുടിക്കാന്‍ പള്ളിക്ക് പുറത്തേക്ക് പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍ രാജുരാധയ്‌ക്കൊപ്പം അവധിക്കാലം കഴിഞ്ഞ് തമിഴ്‌നടി രാധികാ ശരത്കുമാര്‍ ശനിയാഴ്ച രാവിലെ ചെന്നൈയ്ക്ക് മടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ ഈസ്റ്റര്‍ ആരാധനയില്‍ പങ്കെടുക്കാന്‍ രാജു തീരുമാനിച്ചിരുന്നു. എന്നാല്‍ രാവിലെ 9 മണിക്കുള്ള കുര്‍ബാനയ്ക്ക് പകരം 11 മണിക്ക് പോകാന്‍ എടുത്ത തീരുമാനമാണ് രാജുരാധയെയും കുടുംബത്തെയും സ്‌ഫോടനത്തില്‍ നിന്നും രക്ഷിച്ചത്. ന്റ

Ads by Google
Ads by Google
Loading...
TRENDING NOW