Friday, June 21, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 09.11 AM

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 290 ആയി, 450 ലേറെ പേര്‍ക്ക് പരിക്ക്

5 Indians,  290 Killed, Sri Lanka,Serial Blasts

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 290 ആയി ഉയര്‍ന്നു. ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്ന മൂന്ന് പള്ളികളിലും വിനോദ സഞ്ചാരികള്‍ താമസിക്കുന്ന നാലു ആഢംബര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. ലങ്കയെ ഒന്നടങ്കം നടുക്കിയ സ്‌ഫോടനത്തില്‍ 290 പേര്‍ മരണപ്പെട്ടപ്പോള്‍ 450 ലേറെ പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

സ്‌ഫോടനത്തില്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നല്‍കിയ വിവരമനുസരിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവരുടെ മരണമാണ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടൊപ്പം ശ്രീലങ്കന്‍ പൗരത്വമുള്ള കാസര്‍കോട് സ്വദേശി പി.എസ്. റസീനയും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഞ്ച് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. കെ.ജി ഹനുമാന്‍തരയപ്പ, എം. രംഗപ്പ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പൗരത്വമുള്ള പി.എസ്. റസീനയും ചേര്‍ത്ത് ആകെ ആറു ഇന്ത്യക്കാരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നയ്. മലയാളികൂടിയായ റസീന ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. പത്തുദിവസത്തെ ലങ്കന്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് ദുരന്തം കവര്‍ന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആറു മണി വരെ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം പി.എസ്. റസീനയുടെ മൃതദേഹം ലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. മരിച്ചവരില്‍ 35 വിദേശികളും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, യു.എസ്. ജപ്പാന്‍, തുര്‍ക്കി, പോളണ്ട്, ഡെന്മാര്‍ക്ക്, പാക്കിസ്ഥാന്‍, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമപരമ്പരകളുമായി ബന്ധപ്പെട്ട് 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ സ്ഥലത്തും നടന്നത് ചാവേര്‍ സ്‌ഫോടനമാണ്. ഒരേ സംഘമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി റുവാന്‍ വിജെവര്‍ധന പറഞ്ഞു. ദുരന്തഘട്ടത്തില്‍ ഒന്നിച്ച് ശക്തമായി നിലകൊള്ളാന്‍ ശ്രീലങ്കന്‍ ജനതയോട് വിക്രമസിംഗെ അഭ്യര്‍ത്ഥിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW