Wednesday, June 12, 2019 Last Updated 23 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 09.04 AM

എൽഡിഎഫിന് 10 സീറ്റിൽ കൂടുതൽ കിട്ടും ; ബിജെപി പ്രലോഭിപ്പിച്ചാൽ കൂടെപ്പോകാത്തവരെ വേണം ജയിപ്പിക്കാനെന്ന് പിണറായി

uploads/news/2019/04/303182/pinarayi.jpg

കണ്ണൂർ: നാളെ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 10 സീറ്റിൽ കൂടുതൽ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന നവോത്ഥാന കേരളത്തിന്റെ നിലനിൽപ്പിനായാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിലവിൽ സംസ്ഥാന സർക്കാരിന് അനുകൂലമാണ് കേരളത്തിലെ ജനവികാരം. ബിജെപി പ്രലോഭിപ്പിച്ചാൽ കൂടെപ്പോകാത്തവരെയാണ് ജയിപ്പിക്കാനെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന തരത്തിൽ സംഘപരിവാർ പ്രചാരണം നടത്തി. ആ സംസ്കാരം കേരളത്തിലും സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. ഉത്തരേന്ത്യയിലെ തെറ്റായ കാര്യങ്ങൾ പകർത്താതിരിക്കാൻ ജാഗ്രത പാലിക്കുന്നില്ലെങ്കിൽ മഹത്തായ നമ്മുടെ പാരമ്പര്യം നഷ്ടമാകുന്ന ആപത്കരമായ സാഹചര്യമാണുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തെല്ലാം കുപ്രചരണം നടത്തിയാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ നിലവിൽ വരേണ്ടതുണ്ട്. അതിന് ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രചരണത്തിന്റെ അവസാന ദിനമായിരുന്നു പ്രസ് മീറ്റ്. വാര്‍ത്താസമ്മേളനത്തില്‍ ശബരിമലയില്‍ ക്രമസമാധാനം പാലിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിന്റെ തെളിവുകളും മുഖ്യമന്ത്രി പുറത്തുകാട്ടി.

Ads by Google
Monday 22 Apr 2019 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW